• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

cntv team by cntv team
June 20, 2026
in National
A A
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പരീക്ഷകളിലെ ക്രമക്കേടുകൾക്കും ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടും സർക്കാരിന്റെ ഉത്തരവാദിത്വം ചോദ്യം ചെയ്തുമാണ് ശനിയാഴ്ച രാജ്യതലസ്ഥാനത്ത് സിജെപി പ്രവർത്തകർ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചത്.

ധാരാളം വിദ്യാർത്ഥികളും പ്രവർത്തകരും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും ഉറപ്പാക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. സുതാര്യമായ പരീക്ഷകൾ ഉറപ്പാക്കുന്നതിലും ഉദ്യോഗാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.

പ്രതിഷേധ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ ആഹ്വാനപ്രകാരം ‘താലിയും ചമ്മച്ചും’ (പാത്രങ്ങളും സ്പൂണുകളും) കൊണ്ടാണ് മിക്ക പ്രവർത്തകരും പ്രതിഷേധത്തിനെത്തിയത്. വിദ്യാർത്ഥികളും പാർട്ടി പ്രവർത്തകരും ഒത്തുചേർന്ന് പാത്രങ്ങൾ കൊട്ടി ശബ്ദമുയർത്തിക്കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ, ‘ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണം’ എന്ന മുദ്രാവാക്യം മുഴക്കി. പ്രവർത്തകരുടെ ആവേശോജ്ജ്വലമായ സ്വീകരണത്തിനിടെ ജന്തർ മന്തറിലെത്തിയ ദിപ്കെ, വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

‘വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്,’ അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ദിപ്കെ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് മുന്നോടിയായി, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകളിൽ ഉത്തരവാദിത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദിപ്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു.

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും ബാധിക്കുന്ന പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, പരീക്ഷകളിലെ താമസം എന്നിവയിൽ നേരത്തെയും ജന്തർ മന്തറിൽ ഈ സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജൂൺ 20-ന് നടന്ന ഈ സമരം സിജെപിയുടെ മുൻപത്തെ പ്രതിഷേധങ്ങളുടെ തുടർച്ചയാണ്. 

ജന്തർമന്തറിൽ പ്രതിഷേധവുമായി തുടരുന്ന പ്രവർത്തകരോട് പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ല എന്ന നിലപാടിലാണ് അഭിജീത് ദിപ്കെയും മറ്റ് പ്രവർത്തകരും. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം നന്നായി മുന്നോട്ട് പോകണം എന്നാഗ്രഹിക്കുന്ന എല്ലാവരും പ്രതിഷേധവുമായി മുന്നോട്ടുവരണം എന്ന് എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ ദിപ്കെ ആഹ്വാനംചെയ്തിട്ടുണ്ട്.

Related Posts

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ
National

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

August 15, 2026
64
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി
National

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
73
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും
National

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

August 14, 2026
111
80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
National

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
47
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ
National

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
107
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
82
Next Post
ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

Recent News

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
3
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
3
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
5
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025