• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

ckmnews by ckmnews
August 13, 2026
in National
A A
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ
0
SHARES
180
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി; ആകാശച്ചുഴിയിൽപെട്ട ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കി എയർ ഇന്ത്യ. എല്ലാ പൈലറ്റുമാരും നിർബന്ധിത പരിശോധന പൂർത്തിയാക്കണമെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ എയർ ഇന്ത്യ ആവശ്യപ്പെട്ടു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ പൈലറ്റുമാർക്ക് പരിശോധന ബാധകമാണ്.

‘ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നൽകിയ നിർദേശപ്രകാരങ്ങൾക്കപ്പുറത്തുള്ള സുരക്ഷയും പ്രൊഫഷണലിസവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ പൈലറ്റുമാരേയും നിലവിലെ നിയമങ്ങൾക്കനുസൃതമല്ലാത്ത ലഹരിമരുന്നുകളോ മറ്റേതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയരാക്കും. നിർബന്ധ പരിശോധന ഇന്നുമുതൽ നിലവിൽ വരും’ -ഓഗസ്ത് 13ന് അയച്ച ഇമെയിലിൽ എയർ ഇന്ത്യ അറിയിച്ചു.

‘ദശാബ്ദങ്ങളായി ഇന്ത്യൻ വ്യോമയാനമേഖലയുടെ പതാകവാഹകരായിരുന്നു എയർ ഇന്ത്യ. ലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസം നേടിയെടുക്കാൻ ഞങ്ങൾക്കായി. ഈ വിശ്വാസമാണ് ഞങ്ങളുടെ സമ്പത്ത്. അത് നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്’ സന്ദേശത്തിൽ പറയുന്നു.

ഓഗസ്റ്റ് നാലിനാണ് ഫുക്കറ്റ്-ന്യൂഡൽഹി എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയിലേക്കാണ് ഇറങ്ങിയത്. അപ്രതീക്ഷിതമായ ചലനത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനത്തിലെ പ്രധാന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തി. രണ്ടു ലഹരിപരിശോധനകളിൽ ഇത് സ്ഥിരീകരിച്ചു.ഇതിനു പുറമേ ഉറക്കമില്ലായ്മയുടെ അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും അതിനായി മരുന്നു കഴിച്ചിരുന്നുവെന്നും പൈലറ്റ് അന്വേഷണസമിതിക്ക് മൊഴി നൽകിയിട്ടുണ്ട്. വിമാനക്കമ്പനിയുടെ ആഭ്യന്തരറിപ്പോർട്ട് പ്രകാരം, വിമാനം താഴേക്ക് പതിക്കുമ്പോൾ പ്രധാന പൈലറ്റ് സീറ്റിലുണ്ടായിരുന്നില്ല. സംഭവത്തിൽ പൈലറ്റിനെതിരെ കടുത്ത നടപടിയുണ്ടാകും. ഇയാളുടെ ലൈസൻസ് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് ഡി.ജി.സി.എ. കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നത്.

Related Posts

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
64
കോക്ക്റോച്ചിന് പിന്നാലെ ‘ഈച്ച പാർട്ടി’യും; ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി എംജെപി വൈറൽ
National

കോക്ക്റോച്ചിന് പിന്നാലെ ‘ഈച്ച പാർട്ടി’യും; ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി എംജെപി വൈറൽ

October 14, 2026
92
കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ
National

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

October 13, 2026
174
‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി
National

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
52
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
339
‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്
National

‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്

October 12, 2026
36
Next Post
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

Recent News

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
177
മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

മാലിന്യത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കർമ്മ സേന അംഗം

October 14, 2026
93
പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

പ്രതിഷേധ ജ്വാല’വെളിയംകോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി

October 14, 2026
20
വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

October 14, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025