• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ckmnews by ckmnews
August 14, 2026
in National
A A
80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്കാരത്തിന് അർഹരായത്.കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരൻ (SP) , സ്തുത്യർഹസേവനത്തിന് രാജ്പാൽ മീണ (ഐജി), ബിനു ആർ പിള്ള (എസ്പി), രവികുമാർ വിആർ (DySP), ഉജ്വൽ കുമാർ ജി (SP), ജ്യോതിഷ് കുമാർ എസ്.എൽ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യർഹസേവനത്തിന് പുരസ്കാരത്തിന് അർഹരായി. ഫയർ സർവീസിൽനിന്ന് രാജേന്ദ്രൻ നായർ,സെബാസ്റ്റ്യൻ ജോസഫ് എന്നിവരും സുത്യർഹ സേവന പുരസ്‌കാരത്തിന് അർഹരായി. ജയിൽ സർവീസിൽനിന്ന് സുനിൽകുമാർ,മോഹൻദാസ് എം കെ എന്നിവരും രാഷ്ട്രപതിയുടെ മെഡൽ നേടി.

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് 1057 ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്‌ക്കും മികച്ച സേവനത്തിനുമുള്ള മെഡലുകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്, ഫയർ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ സേനകളില്‍ നിന്നുള്ള 1057 പേര്‍ക്കാണ് മെഡലുകളുള്ളത്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും പ്രകടമായ ധീരതയ്ക്ക് അർഹമായതിന്‍റെ അടിസ്ഥാനത്തിലാണ് ധീരതയ്ക്കുള്ള മെഡൽ നൽകുന്നത്.

ധീരതയ്‌ക്കുള്ള 301 മെഡലുകളില്‍ 272 എണ്ണം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 29 എണ്ണം ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമാണ്. 301 ഗാലന്‍ററി അവാര്‍ഡുകള്‍ തീവ്രവാദ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ സേവനമനുഷ്‌ഠിക്കുന്ന 197 പേര്‍ക്കും ജമ്മു കശ്‌മീര്‍ മേഖലയില്‍ നിന്നുള്ള 51 പേര്‍ക്കും വടക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ള 12 പേർക്കും മറ്റ് മേഖലകളിൽ നിന്നുള്ള 41 പേർക്കും ലഭിക്കും.

രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവന മെഡലുകള്‍ 92 പേര്‍ക്കാണുള്ളത്. ഇതില്‍ 83 എണ്ണം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നാലെണ്ണം ഫയർ സർവീസിനും മൂന്നെണ്ണം സിവിൽ ഡിഫൻസ് ആന്‍ഡ് ഹോം ഗാർഡ് സർവീസിനും 02 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. 664 മെറിറ്റോറിയസ് സർവീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. 664 എം‌എസ്‌എമ്മുകളിൽ 606 എണ്ണം പൊലീസ് സർവീസിലേക്കും 28 എണ്ണം ഫയർ സർവീസിലേക്കും 18 എണ്ണം സിവിൽ ഡിഫൻസ് ആന്‍ഡ് ഹോം ഗാർഡ് സർവീസിലേക്കും 12 എണ്ണം കറക്ഷണൽ സർവീസിലേക്കുമാണുള്ളതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
91
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
133
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
291
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
201
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
Next Post
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
68
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
285
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025