• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാഹനമിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; കാറുടമ വിമാനത്താവളത്തിൽ പിടിയിലായി

ckmnews by ckmnews
February 10, 2025
in UPDATES
A A
വാഹനമിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; കാറുടമ വിമാനത്താവളത്തിൽ പിടിയിലായി
0
SHARES
478
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒടുവിൽ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായ അപകടത്തില്‍ കുട്ടി ദൃഷാനയുടെ മുത്തശ്ശി മരിക്കുകയും കുട്ടി കോമ അവസ്ഥയിലാവുകയും ചെയ്തിരുന്നു. നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടില്‍ അപകടം നടക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ച യുവാവ് അപകടമുണ്ടാക്കുകയായിരുന്നു. സംഭവത്തില്‍ നേരത്തേ, തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകളായ ഒന്‍പത് വയസുകാരി ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു. എന്നാല്‍, ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണ് ഇതെന്ന് വ്യക്തമായത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം, പിടിക്കപ്പെടുമെന്ന് കരുതിയാണ് കാറിന്റെ രൂപമാറ്റം വരുത്തിയതെന്ന് പ്രതി പറഞ്ഞു.

Related Posts

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
23
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
UPDATES

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
107
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
UPDATES

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.4k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
333
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ
UPDATES

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
75
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.
UPDATES

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
308
Next Post
ബജറ്റിന്മേല്‍ പൊതുചര്‍ച്ച ഇന്നു മുതല്‍; ബുധനാഴ്ച ധനമന്ത്രിയുടെ മറുപടി

ബജറ്റിന്മേല്‍ പൊതുചര്‍ച്ച ഇന്നു മുതല്‍; ബുധനാഴ്ച ധനമന്ത്രിയുടെ മറുപടി

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
23
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
107
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.4k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
333
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025