എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വൈകിട്ട് പൂജവെപ്പ് നടന്നു .കാലത്ത് ജലധാര,ശ്രീരുദ്രധാര,മഹാഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പൂജകളും വൈകിട്ട് പൂജവെപ്പും വിശേഷാൽ ദീപാരാധനയും മഹാ നിറമാല,അത്താഴംപൂജയും ഉണ്ടായി.നവരാത്രിയുടെ ഭാഗമായി നടന്ന സ്റ്റേജ് പരിപാടികൾക്ക് ക്ഷേത്രം മേൽശാന്തി പി. എം മനോജ് എംബ്രാന്തിരി ഭദ്രദീപം കൊളുത്തി. ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിര കളിയും കുട്ടികളുടെ നൃത്വനൃത്യങ്ങളും സ്റ്റേജിൽ നടന്നു.







