ചങ്ങരംകുളം:ചെറവല്ലൂർ എഎംഎൽപി സ്‌കൂൾ വാർഷികവും യാത്രയയപ്പും പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഫാസിൽ പാണക്കാട് അധ്യക്ഷത വഹിച്ചു.വിരമിക്കുന്ന പ്രധാനാധ്യാപിക വി ഭാനുമതി, സീനിയർ അധ്യപിക ജയ എം നായർ എന്നിവർക്ക് ഉപഹാരം നൽകി.സാഹിത്യകാരൻ പി.സുരേന്ദ്രൻ,ഡോ.ഹരിയാനന്ദകുമാർ, എം.കൃ ഷ്ണദാസ്, കെ. ഷീജ, പി.ഷാജി, പി.ശ്രീജ, റസാഖ് അരിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ജിദ ഫൈസലിന്റെ ഗാനസന്ധ്യയും വിദ്യാർഥികളുടെ കലാപരിപാടി കളും ഉണ്ടായി, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൽ എസ് എസ് വിജയികളെയും അനുമോദിച്ചു