• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: റിപ്പോർട്ടായില്ല, സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

cntv team by cntv team
February 17, 2026
in Kerala
A A
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: റിപ്പോർട്ടായില്ല, സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെ തുടർന്ന് നടപടിക്ക്‌ വിധേയരായ നാല് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു. ജയിൽച്ചാട്ടം അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന് റിപ്പോർട്ട് നൽകാൻ അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും ജയിൽ‌ച്ചാട്ടത്തെക്കുറിച്ച് ഇപ്പോഴും ഇരുട്ടിൽത്തപ്പുകയാണ്. ടൗൺ പോലീസ് തുടങ്ങിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമിയുടെ മൊഴി ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു. സംഭവത്തിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. പരോളും നല്ല ഭക്ഷണവുമില്ലെന്നതാണ് ജയിൽച്ചാട്ടത്തിന് കാരണമായി ഗോവിന്ദച്ചാമി പറഞ്ഞത്.വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നും ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചസംഭവിച്ചിട്ടുണ്ടെന്നും ജയിൽ ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്. റിപ്പോർട്ട് നൽകാൻ സർക്കാർ മൂന്ന് മാസമാണ് അനുവദിച്ചതെങ്കിലും എല്ലാ സെൻട്രൽ ജയിലിലും പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ സമയം ആവശ്യമാണെന്നും ആറുമാസം അനുവദിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സമയം നീട്ടിനൽകിയെങ്കിലും ആറരമാസം പിന്നിട്ടിട്ടും റിപ്പോർട്ട് നൽകാൻ സാധിച്ചില്ല. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷിക്കുന്നത്. ജൂലായ്-24ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന നാല് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ, നൈറ്റ് ഓഫീസർ റിജോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. കോഴിക്കോട് ജില്ലാ ജയിലിലേക്കും തവന്നൂർ സെൻട്രൽ ജയിലിലേക്കും ഇവരെ സ്ഥലംമാറ്റി. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം ഏതാണ്ട് നിലച്ചു. തുടർനടപടികളോ ജയിലിൽ പ്രത്യേക പരിശോധനയോ നടക്കുന്നില്ല.

Related Posts

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി
Kerala

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

June 2, 2026
27
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി
Kerala

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

June 2, 2026
98
കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ
Kerala

കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ

June 2, 2026
231
മഴ വരുന്നേ..മഴ..,മലപ്പുറം ഉൾപ്പെടെ10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ വരുന്നേ..മഴ..,മലപ്പുറം ഉൾപ്പെടെ10 ജില്ലകളിൽ യെല്ലോ അലർട്ട്

June 2, 2026
87
വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി
Kerala

വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

June 2, 2026
144
പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു
Kerala

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

June 2, 2026
45
Next Post
സർക്കാരിന് തിരിച്ചടി; നവ കേരള സർവ്വേ ഹൈക്കോടതി റദാക്കി

സർക്കാരിന് തിരിച്ചടി; നവ കേരള സർവ്വേ ഹൈക്കോടതി റദാക്കി

Recent News

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

June 2, 2026
27
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

June 2, 2026
126
ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും

ലോകകപ്പ് കളിക്കാന്‍ രണ്ട് ഇന്ത്യക്കാര്‍; കളിക്കുക ഖത്തറിലും ന്യൂസീലന്‍ഡിലും

June 2, 2026
83
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

June 2, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025