എരമംഗലത്ത് നടന്ന പൊന്നാനി താലൂക്ക് കെ സി ഇ എഫ് സമ്മേളനം സമാപിച്ചു.രാവിലെ പ്രകടനത്തോടെ ആരംഭിച്ച സമ്മേളനം യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ടി വി ഷബീർ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്)ജയേഷ് ക്ലാസ് നയിച്ചു.വെളിയം കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടൽ ഷംസു,പി നൂറുദ്ധീൻ, ആലി മാറഞ്ചേരി, പി രാജാറാം, ആർ സോമവർമ്മ, സവിത സുരേഷ് പാട്ടത്തിൽ, ജാസിയ ടി പി,ഫൈസൽ സ്നേഹനഗർ,സുനിൽ കുമാർ എം, ബജിത് കുമാർ ശശി പരിയപ്പുറം എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഉച്ചക്ക് ശേഷം സംഘടന സമ്മേളനം കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ,ഷാജി കാളിയത്തേൽ,രാമദാസ് പട്ടിക്കാട്,പിടി അബ്ദുൽഖാദർ,ഷിയാജ് വഴിക്കടവ്,രവി എൻ, പ്രജീഷ് സി പി, ഷാനവാസ് എം വി വിവേക് ഗോപാൽ ടി,ഷിജിൽ മുക്കാല,എന്നിവർ പ്രസംഗിച്ചു.പുതിയ താലൂക്ക് പ്രസിഡന്റ് :നൂറുദ്ധീൻ പി ജനറൽ സെക്രട്ടറി:വിജയനന്ദ് ടിപി ട്രഷറർ : ഫൈസൽ സ്നേഹനഗർഎന്നിവരെയും വനിതാ ഫോറം ചെയർപേർസൺ ശ്രീജ പി. കൺവീനർ സൗമ്യ എന്നിവരെയും തിരഞ്ഞെടുത്തു.സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന താലൂക്ക് കമ്മറ്റികളിൽ ഒന്നാക്കി മാറ്റിയ ശേഷം പടിയിറങ്ങുന്ന ടി വി ഷെബീറിന് കെസിഇഎഫ് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി