ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൻ്റെ മാനേജർ കെ.രാമചന്ദ്രൻ്റെ നിര്യാണത്തിൽ അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.പ്രധാനാധ്യാപിക പി.ജി. ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് വികസന കാര്യ കമ്മറ്റി ചെയർമാൻ ടി. രാമദാസ് അധ്യക്ഷത വഹിച്ചു.കെ.പങ്കജാക്ഷൻ , പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ ,മുൻ പ്രധാനാധ്യാപകൻ കെ.പി.സൂര്യനാരായണൻ,പി.എം.സതീശൻ, അടാട്ട് വാസുദേവൻ, പി.ഹൈദർ അലി, പി.വിശ്വംഭരൻ ,എൻ.സഹീർ,സജി.കെ.ചിന്നൻ, പി.ദിലീപ് കുമാർ,സി.പി.ശാന്തകുമാരി,പി.ആർ.സബിത എന്നിവർ പ്രസംഗിച്ചു.