• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

പൊൻമാനെ ഏറ്റെടുത്തു പ്രേക്ഷകർ; ഗംഭീര പ്രതികരണം നേടി ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം

ckmnews by ckmnews
January 31, 2025
in Entertainment
A A
പൊൻമാനെ ഏറ്റെടുത്തു പ്രേക്ഷകർ; ഗംഭീര പ്രതികരണം നേടി ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇന്ന് പ്രദർശനം ആരംഭിച്ചത്. ഒരു ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും ചെറിയ തോതിൽ നർമത്തിനും പ്രാധാന്യമുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രം, ജിആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജിആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചത്. അതുപോലെ തന്നെ മരിയൻ ആയി സജിൻ ഗോപുവും തന്റെ വേറിട്ട മുഖം അതിമനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും കയ്യടി നേടുന്നുണ്ട്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയോടെ ചിത്രത്തിൽ മുഴുകിയിരുത്തുന്ന തിരക്കഥയും അതിന്റെ മനോഹരമായ ദൃശ്യ ഭാഷയുമാണ് ചിത്രത്തിന്റെ മികവ്. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി. അ‍‍ഡ്‌വെർടൈസ്മെന്റ് – ബ്രിങ് ഫോർത്ത്

Related Posts

‘തിന്നുകയുമില്ല തീറ്റിക്കുകയുമില്ല, ചവിട്ടി മെതിക്കരുത്’; ‘നരിവേട്ട’ പരാജയമല്ലെന്ന് സംവിധായകൻ
Entertainment

‘തിന്നുകയുമില്ല തീറ്റിക്കുകയുമില്ല, ചവിട്ടി മെതിക്കരുത്’; ‘നരിവേട്ട’ പരാജയമല്ലെന്ന് സംവിധായകൻ

December 24, 2025
131
‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ
Entertainment

‘സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹൻലാൽ

December 20, 2025
255
48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം
Entertainment

48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം

December 20, 2025
339
മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം, ‘കർമയോദ്ധ’യുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി
Entertainment

മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം, ‘കർമയോദ്ധ’യുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി

December 17, 2025
277
ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു
Entertainment

ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു

December 15, 2025
50
‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതൽ ഒടിടിയിൽ
Entertainment

‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതൽ ഒടിടിയിൽ

December 11, 2025
114
Next Post
ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; ‘പരിരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയോ എന്നതില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടും’ :പി സതീദേവി

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; ‘പരിരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയോ എന്നതില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടും’ :പി സതീദേവി

Recent News

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

December 28, 2025
79
കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
118
ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

December 28, 2025
3k
ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

December 28, 2025
719
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025