• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

പി.വി. അൻവറിനെതിരായ ഭൂമിയിടപാട് കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു

ckmnews by ckmnews
January 25, 2025
in Politics
A A
പി.വി. അൻവറിനെതിരായ ഭൂമിയിടപാട് കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുൻ എം.എൽ.എ. പി.വി. അൻവറിനെതിരായ ഭൂമിയിടപാട് കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ആലുവയിലെ 11. 46 എക്കർ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് എടത്തല പഞ്ചായത്തിലെത്തി രേഖകൾ പരിശോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഉള്ളവരിൽ നിന്നും രേഖകളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.അനധികൃതമായി പോക്കുവരവ് ചെയ്തെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയിലും സംഘം പരിശോധന നടത്തി. ഭൂമിയിലെ കെട്ടിടങ്ങളുടെയും അതിർത്തികളുടെയും വിശദാംശങ്ങൾ ശേഖരിച്ചു. അതിർത്തി സംബന്ധിച്ച് വ്യക്തത വരുത്താൻ ആലുവ ഈസ്റ്റ് വില്ലേജിലെ വില്ലേജ് ഓഫീസറെയും സ്പെഷ്യൽ വില്ലേജ് ഓഫീസറെയും വിജിലൻസ് സംഘം വിളിച്ചു വരുത്തിയിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ സിജു കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്.ഡൽഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൽ നിന്ന് പി.വി. അൻവർ ലേലത്തിൽ പിടിച്ച ഭൂമി പോക്കുവരവ് ചെയ്ത് സ്വന്തമാക്കിയെന്നാണ് ആരോപണം. ഇൻ്റർനാഷണൽ ഹൗസിംഗ് കോംപ്ലക്സിൻ്റെ ഉടമസ്ഥതയിലുള്ള ആലുവ ഈസ്റ്റ് വില്ലേജിലെ ഈ ഭൂമി ഒരു ഹോട്ടൽ ഗ്രൂപ്പിന് 99 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. അവർ കടക്കെണിയിലായതിനെ തുടർന്നാണ് ഭൂമിയും കെട്ടിടങ്ങളും ലേലത്തിൽ വച്ചത്. കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രൻ്റെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.2024 നവംബർ 19 ന് അൻവറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ സർക്കാരിൻ്റെ അനുമതി തേടുകയും, ഡിസംബർ 24 ന് അനുവദിക്കപ്പെടുകയും ചെയ്‌തു. നിലവിലെ കണക്കനുസരിച്ച്, സ്ഥലത്തിനും കെട്ടിടത്തിനും 200 കോടി രൂപ വിലവരും.സംഭവത്തെക്കുറിച്ച് പ്രതികരിച്ച അൻവർ, മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ആലുവയിലെ കെട്ടിടം പൊളിക്കുകയോ ഭൂമി ഏറ്റെടുക്കുകയോ ചെയ്യാൻ വെല്ലുവിളിച്ചു. ആലുവയിലെ 11.46 ഏക്കർ ഭൂമി നിയമപ്രകാരമാണ് താൻ കൈവശപ്പെടുത്തിയതെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അൻവർ പറഞ്ഞു.

Related Posts

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
110
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
145
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
54
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
85
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
Next Post
ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയിൽ കൂടുതൽ കണ്ടെത്തൽ

ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയിൽ കൂടുതൽ കണ്ടെത്തൽ

Recent News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
1
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
2
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
2
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025