• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സഭയിൽ നാടകീയ രംഗങ്ങൾ; ഡയസിലേക്ക് കടന്നുകയറാൻ ശ്രമം, ബാനർ പിടിച്ചുവാങ്ങി വാച്ച്ആൻഡ് വാർഡ്

ckmnews by ckmnews
February 3, 2026
in Kerala, Politics
A A
സഭയിൽ നാടകീയ രംഗങ്ങൾ; ഡയസിലേക്ക് കടന്നുകയറാൻ ശ്രമം, ബാനർ പിടിച്ചുവാങ്ങി വാച്ച്ആൻഡ് വാർഡ്
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ നടകീയ രംഗങ്ങൾ. ബഹളത്തെ തുടർന്ന് രണ്ട് തവണ സഭ നിർത്തിവെച്ചു. യുഡിഎഫ് എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് കടന്നു കയറാൻ ശ്രമിച്ചതോടെയാണ് സഭ നിർത്തിവെച്ചത്. സ്പീക്കറുടെ മുഖംമറച്ച് യുഡിഎഫ് എംഎൽഎമാർ ബാനർ പിടിച്ചതോടെ വാച്ച് ആൻഡ് വാർഡ് ഇത് ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങി. ബലപ്രയോഗത്തിലൂടെയാണ് ഡയസിൽ കയറാനുള്ള എംഎൽഎമാരുടെ ശ്രമം തടഞ്ഞതും.അൻവർ സാദത്ത് എംഎൽഎ അടക്കമുള്ളവർ ഡയസിലേക്ക് ചാടി കയറാൻ ശ്രമിച്ചതോടെയാണ് ആദ്യം സഭ നിർത്തിവെച്ചത്. സ്പീക്കർ എ.എൻ.ഷംസീർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. തുടർന്ന് സഭ പുനരാരംഭിച്ചു. ഡയസിലേക്ക് കയറാൻ ശ്രമിച്ച എംഎൽഎമാരുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതോടെ മാത്യു കുഴൽനാടൻ ഉൾപ്പടെയുള്ള എംഎൽഎമാർ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇതിനിടയിലാണ് പ്രതിപക്ഷം ഉയർത്തിപിടിച്ച ബാനർ പിടിച്ചെടുക്കാനുള്ള ശ്രമം നടന്നത്. ഇതിനിടെ അവരെ വിടൂ എന്ന് സ്പീക്കർ പറഞ്ഞു.നേരത്തെ സഭ ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. സഭാ നടപടികളോട് സഹരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്.സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിനിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നു. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിലാണ് എസ്ഐടി അന്വേഷണം ഈ രൂപത്തിലാക്കുന്നത്. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തൊരു അതിക്രമമാണ് പ്രതിപക്ഷ നടത്തുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് ചോദിച്ചു. ജനാധിപത്യത്തോടുള്ള അവഹേളനമാണ് നടത്തുന്നത്. വിഷയ ദാരിദ്രമാണ് പ്രതിപക്ഷത്തിന്. ഹൈക്കോടതിയിൽനിന്ന് രണ്ട് കരണക്കുറ്റിക്കും അടിയേറ്റ് കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി സ്പ്രിംക്ലറിലാണ് അടി കിട്ടിയത്. കോടതിയിൽ തോറ്റതിന് നിയമസഭയിലാണ് പ്രതിപക്ഷം അരിശം തീർക്കുന്നതെന്നും രാജേഷ് പറഞ്ഞു. പിന്നീട് സംസാരിച്ച മന്ത്രിമാരും പ്രതിപക്ഷവും തമ്മിൽ വാക് പോരുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും സഭയിലുണ്ടായിരുന്നു.

Related Posts

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം
Kerala

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
308
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
161
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം
Kerala

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
464
‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി
Kerala

‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി

September 23, 2026
101
ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം
Kerala

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

September 23, 2026
54
മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന
Kerala

മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

September 23, 2026
96
Next Post
“ജശ്നെ ഫലാഹ്” അൽഫലാഹ് 22മത് വാർഷികാഘോഷം സമാപിച്ചു

"ജശ്നെ ഫലാഹ്" അൽഫലാഹ് 22മത് വാർഷികാഘോഷം സമാപിച്ചു

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
19
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
94
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
3
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025