• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

ckmnews by ckmnews
July 23, 2026
in Kerala
A A
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കൃഷ്ണകുമാർ ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള പോസ്റ്റർ പങ്കുവെച്ചായിരുന്നു പ്രതികരണം. ജയ്ഹിന്ദ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ, പിന്നെയാ ഡൽഹി’, എന്നാണ് പോസ്റ്ററിലുള്ളത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് നടന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.പ്രതിഷേധങ്ങൾക്ക് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി നടൻ ആർ. മാധവനും രംഗത്തെത്തി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിലും അതിനെതിരായ പോലീസ് നടപടിയിലും മൗനം പാലിച്ച പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ മാധവനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യത്തെ വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും നിരാശയിലും ആശങ്കയിലും താൻ പങ്കുചേരുന്നതായി മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘വിദ്യാഭ്യാസത്തിന് രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താനുള്ള കഴിവുണ്ട്. നീതിപൂർവവും സുതാര്യവും യോഗ്യതയ്ക്ക് പ്രാധാന്യം നൽകുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം ഓരോ വിദ്യാർഥിയും അർഹിക്കുന്നു’, അദ്ദേഹം കുറിച്ചു.

‘ഇന്ത്യയിലെ യുവാക്കളുടെ അളവറ്റ കഴിവുകളിൽ എന്നും വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, ഇന്ന് വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന നിരാശയും ആശങ്കയും ഞാൻ പങ്കുവെക്കുന്നു. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ പൊതുസമൂഹത്തിന്റെ വിശ്വാസ്യതയെ തകർക്കുകയും ദശലക്ഷക്കണക്കിന് യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെയും കഠിനാധ്വാനത്തെയും സാരമായി ബാധിക്കുകയും ചെയ്യും’, മാധവൻ അഭിപ്രായപ്പെട്ടു.

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ വേഗത്തിൽ ശക്തമായും നടപടി സ്വീകരിക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ആരും ധൈര്യപ്പെടാത്ത വിധം കർശനമായ ശിക്ഷ ഉറപ്പാക്കണം. മുൻകാലങ്ങളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയുടെ സുതാര്യത സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന വിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സമാധാനപരമായി നവീകരണങ്ങൾക്കായി ശബ്ദമുയർത്തുന്ന വിദ്യാർഥികളുടെ ദൃഢനിശ്ചയത്തെ പ്രശംസിച്ച മാധവൻ, സമരത്തെ സ്വന്തം താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാന്റെമുറിയുടെ വാതിലിൽ വിദ്യാർഥികൾ ‘കാണാനില്ല’ പോസ്റ്റർ പതിച്ചിരുന്നു. ‘നീറ്റ് പരീക്ഷ വിൽപ്പനയ്ക്ക്’ എന്നെഴുതിയ പോസ്റ്ററുകളും വിദ്യാർഥികൾ പതിച്ചു.

Related Posts

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
Kerala

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
66
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
Kerala

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
63
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
Kerala

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
191
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
64
അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു
Kerala

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
77
കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു
Kerala

കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു

July 23, 2026
42

Recent News

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
52
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
66
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
63
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
191
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025