• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, January 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ  വാക്കും  പ്രവൃത്തിയും  രണ്ടാണ്’

ckmnews by ckmnews
January 28, 2026
in Politics
A A
‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ  വാക്കും  പ്രവൃത്തിയും  രണ്ടാണ്’
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: എൻഎസ്എസ് – എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറിയത്തിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം ഒരു കെണിയായി തോന്നിയെന്നും അതിനാലാണ് തീരുമാനം മാറ്റിയതെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുകുമാരന്റെ പ്രതികരണം. എൻഎസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടി നൽകി. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്ന് പറഞ്ഞു. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. ഐക്യം ഒരു കെണിയാണെന്ന് തോന്നി. ആ കെണിയിൽ വീഴെണ്ടെന്ന് തീരുമാനിക്കുകയായിരുന്നു’- സുകുമാരൻ നായർ പറഞ്ഞു പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സുകുമാരൻ നായർ വിമർശിച്ചു. സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടിയിൽ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ സമുദായ സംഘടനകളെ തേടി എത്തരുതെന്നും അദ്ദേഹം തുറന്നടിച്ചു.സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തിൽ ഒന്നും നടക്കില്ല. അയാൾ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു. ഇടയ്ക്ക് ഒരു ധൂതനെ അയച്ചിരുന്നു. സതീശന്റെ സമുദായ നിഷേധപരാമർശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്. രാഷ്ട്രീയക്കാർ അല്ലാത്ത നായന്മാർ ആരും എൻഎസ്എസ് തീരുമാനത്തിന് വിപരീതമാവില്ല. എൻഎസ്എസ് പിന്തുണ തേടി വി ഡി സതീശൻ മുൻപ് ഇവിടെ വന്നിട്ടുണ്ട്. അപ്പോൾ പറവൂരിലെ എൻഎസ്എസ് നേതൃത്വത്തോട് വി ഡി സതീശനെ പിന്തുണക്കണമെന്ന് ഫോണിൽ വിളിച്ച് ഞാൻ പറഞ്ഞിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എൻഎസ്എസിനെപ്പറ്റി ഒന്നും അറിയാത്ത ആളുകളാണ് വിഡ്ഢിത്തങ്ങൾ പറയുന്നത്. ഇത്തവണ പറവൂരിൽ സമുദായ അംഗങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കും. ആര് പെരുന്നയിൽ വന്നാലും കാണും. എന്റെ വീട്ടിലോട്ട് അല്ലല്ലോ വരുന്നത്. ആര് ഭരിച്ചാലും മുന്നിൽ യാചിക്കാനില്ല. നിയമപരമായി കിട്ടേണ്ടത് ഞങ്ങൾക്ക് കിട്ടണം. അല്ലെങ്കിൽ കോടതിയിൽ പോകും. നിലവിലെ സർക്കാർ ബിജെപിയെയോ കോൺഗ്രസിനെയോ പോലെയല്ല. അവർ അവരുടെ രാഷട്രീയത്തിലൂടെയാണ് ജയിച്ചുവന്നത്. എൻഎസ്എസ് ന്യൂനപക്ഷ വിരുദ്ധത പറയില്ല. എല്ലാ സമുദായ അംഗങ്ങളും എൻഎസ്എസിന് വേണ്ടപ്പെട്ടവരാണ്’- സുകുമാരൻ നായർ പറഞ്ഞു.

Related Posts

രാഹുലിനെതിരായ മൂന്നാം പരാതി; ബലാത്സംഗ ആരോപണത്തിൽ സംശയങ്ങളുന്നയിച്ച് കോടതി
Kerala

രാഹുലിനെതിരായ മൂന്നാം പരാതി; ബലാത്സംഗ ആരോപണത്തിൽ സംശയങ്ങളുന്നയിച്ച് കോടതി

January 28, 2026
146
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി; പ്രതിഷേധവുമായി പ്രതിപക്ഷം
Politics

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി; പ്രതിഷേധവുമായി പ്രതിപക്ഷം

January 27, 2026
30
എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി 20യില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്
Politics

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി 20യില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്

January 23, 2026
169
കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു
Kerala

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

January 21, 2026
156
‘പാലാ സീറ്റ് വിട്ടുനൽകില്ല’; മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ
Kerala

‘പാലാ സീറ്റ് വിട്ടുനൽകില്ല’; മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം തള്ളി മാണി സി കാപ്പൻ

January 14, 2026
150
സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധത്തിന് BJP; ‘ അയ്യപ്പ ജ്യോതി’ തെളിയിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Politics

സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധത്തിന് BJP; ‘ അയ്യപ്പ ജ്യോതി’ തെളിയിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

January 10, 2026
117

Recent News

‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ  വാക്കും  പ്രവൃത്തിയും  രണ്ടാണ്’

‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ  വാക്കും  പ്രവൃത്തിയും  രണ്ടാണ്’

January 28, 2026
34
രാഹുലിനെതിരായ മൂന്നാം പരാതി; ബലാത്സംഗ ആരോപണത്തിൽ സംശയങ്ങളുന്നയിച്ച് കോടതി

രാഹുലിനെതിരായ മൂന്നാം പരാതി; ബലാത്സംഗ ആരോപണത്തിൽ സംശയങ്ങളുന്നയിച്ച് കോടതി

January 28, 2026
146
പോറ്റിയും കൂട്ടരും കട്ടിളപ്പാളി അപ്പാടെ മാറ്റിയിട്ടില്ല, ചെമ്പുപാളികളില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്: നിര്‍ണായക മൊഴി നല്‍കി VSSC ശാസ്ത്രജ്ഞര്‍

പോറ്റിയും കൂട്ടരും കട്ടിളപ്പാളി അപ്പാടെ മാറ്റിയിട്ടില്ല, ചെമ്പുപാളികളില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്: നിര്‍ണായക മൊഴി നല്‍കി VSSC ശാസ്ത്രജ്ഞര്‍

January 28, 2026
46
പുസ്‌തകത്തിൽ കൊറിയൻ കുറിപ്പുകളും; 16കാരിയുടെ മരണത്തിൽ ദുരൂഹത, കബളിപ്പിക്കൽ സംശയിച്ച് പൊലീസ്

പുസ്‌തകത്തിൽ കൊറിയൻ കുറിപ്പുകളും; 16കാരിയുടെ മരണത്തിൽ ദുരൂഹത, കബളിപ്പിക്കൽ സംശയിച്ച് പൊലീസ്

January 28, 2026
278
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025