• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ, എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ല: എസ് സുരേഷ്

ckmnews by ckmnews
March 11, 2026
in Politics
A A
റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ, എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ല: എസ് സുരേഷ്
0
SHARES
374
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെ മന്ത്രിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ലെന്നും എസ് സുരേഷ് പറഞ്ഞു. റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ എന്നും സുരേഷ് അധിക്ഷേപിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു എസ് സുരേഷിന്റെ പ്രതികരണം.മുഖ്യമന്ത്രിയെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധി അദ്ദേഹമാണ്. മുഹമ്മദ് റിയാസിനെ കൂടി ക്ഷണിച്ചാൽ മാത്രമേ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കൂ എന്ന് പറഞ്ഞാൽ ഇത് കുടുംബകാര്യമല്ല. കേരളത്തിന്റെ പൊതുകാര്യമാണെന്നും എസ് സുരേഷ് പറഞ്ഞു.റിയാസ് കൂടി ഉണ്ടെങ്കിലെ വേദിയിലെത്താൻ പറ്റൂ എന്നാണെങ്കിൽ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അത് അറിയിച്ചിരുന്നെങ്കിൽ അത് പരിഗണിക്കുമായിരുന്നൂ. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം അതിൽ പങ്കെടുക്കേണ്ടതാണ്. അവരുടെ കുടുംബപ്രശ്‌നമൊന്നും തനിക്കറിയില്ല. ഇത് ബഹിഷ്‌കരിച്ചാൽ സംശയംവേണ്ട, കേരളത്തിന്റെ വികസന പദ്ധതികൾ ഇത്തരത്തിലുള്ള തൊടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌കരിച്ചാൽ ഇടതുപക്ഷ സർക്കാരിനെ കേരളം ബഹിഷ്‌കരിക്കുന്ന കാലമാണ് വരാൻ പോകുന്നതെന്നും സുരേഷ് പറഞ്ഞു.ദേശീയപാത കേരളത്തിലെ ഏതെങ്കിലും കുടുംബത്തിന്റെ പാതയല്ല. മുഖ്യമന്ത്രിയുടെ എല്ലാവരേയും ക്ഷണിക്കണമെന്ന് ഏത് പ്രോട്ടോകോളിലാണുള്ളത്. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഏല്ലാവരെയും ക്ഷണിക്കണോ. സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രിയാണ് പൊതുമരാമത്ത് മന്ത്രിയല്ല. മുഖ്യമന്ത്രിയേക്കാൾ വലിയ ആളാണ് പൊതുമരാമത്ത് മന്ത്രി എന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അതിൽ തങ്ങൾക്കൊന്നും പറയാനില്ല. റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ എന്നായിരുന്നു എസ് സുരേഷിന്‍റെ അധിക്ഷേപം.

Related Posts

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
124
‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 17, 2026
178
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
120
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
147
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
54
Next Post
12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം തടവും പിഴയും

12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം തടവും പിഴയും

Recent News

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

September 20, 2026
46
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

September 20, 2026
6
അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

September 20, 2026
11
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

September 20, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025