• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

മലപ്പുറത്തെ വികസനം മലപ്പുറംകാർ ലോകം മുഴുവൻ പോയി അദ്ധ്വാനിച്ചുണ്ടാക്കിയത്; സന്ദീപ് വാര്യർ

ckmnews by ckmnews
January 24, 2025
in Highlights, Politics
A A
മലപ്പുറത്തെ വികസനം മലപ്പുറംകാർ ലോകം മുഴുവൻ പോയി അദ്ധ്വാനിച്ചുണ്ടാക്കിയത്; സന്ദീപ് വാര്യർ
0
SHARES
341
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂരിൽ നിന്ന് നിലമ്പൂരിലേക്ക് മെട്രോ എന്ന ആവശ്യം അടുത്ത പതിറ്റാണ്ടിൽ പോലും നടക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ‌്ക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. തിരൂർ എംഎൽഎ കുറുക്കോളി മൊയ‌്തീന്റെ ആവശ്യത്തെ നിയമസഭയിൽ മുഖ്യമന്ത്രി അവഹേളിക്കുകയാണ് ചെയ‌്തതെന്ന് സന്ദീപ് വിമർശിച്ചു.കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബേപ്പൂരിൽ നിന്ന് തിരൂരിലേക്ക് ആയിരുന്നു. മലപ്പുറം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, എല്ലാ ആധുനിക സൗകര്യങ്ങളും ഓരോ കിലോമീറ്ററിലും ലഭ്യമായ ജില്ലയാണ്. അതൊന്നും സർക്കാരിന്റെ ചിലവിലല്ല. മലപ്പുറംകാർ ലോകം മുഴുവൻ പോയി അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.സന്ദീപിന്റെ വാക്കുകൾ-”തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ മാതൃകയിൽ ഒരു റെയിൽവേ ലൈൻ വേണമെന്നാണ് തിരൂര് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടത്. അതിനുള്ള കേരള മുഖ്യമന്ത്രിയുടെ പ്രതികരണം അവഹേളനപരമായിരുന്നു എന്ന് മാത്രമല്ല ചരിത്രനിഷേധം കൂടിയായിരുന്നു.
മിസ്റ്റർ മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബേപ്പൂരിൽ നിന്ന് തിരൂരിലേക്ക് ആയിരുന്നു. 1861 ലാണ് ബ്രിട്ടീഷുകാർ ആദ്യ റെയിൽവേ ലൈൻ സർവീസ് ആരംഭിച്ചത്. 1921ൽ നിലമ്പൂർ ഷൊർണൂർ റെയിൽവേ ലൈൻ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണകൂടം പോലും തിരൂരിനെയോ നിലമ്പൂരിനെയോ അവഹേളിക്കുകയല്ല മറിച്ച് ആദ്യത്തെ റെയിൽവേ ലൈൻ ആ പ്രദേശങ്ങളിലേക്ക് തുടങ്ങുകയാണ് ചെയ്തത്.
മെട്രോ മോഡൽ ട്രെയിൻ വരാൻ അടുത്ത ദശാബ്ദത്തിൽ പോലും മലപ്പുറം ജില്ലയ്ക്ക് അർഹതയില്ല എന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളത് ? മലപ്പുറം പോലെ ഒരു ജില്ല, അതൊരു പിന്നോക്ക ഗ്രാമീണ ജില്ലയാണ് എന്ന തോന്നലാണോ മുഖ്യമന്ത്രിക്ക് ? മലപ്പുറം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, എല്ലാ ആധുനിക സൗകര്യങ്ങളും ഓരോ കിലോമീറ്ററിലും ലഭ്യമായ ജില്ലയാണ്. അതൊന്നും സർക്കാരിന്റെ ചിലവിലല്ല. മലപ്പുറംകാർ ലോകം മുഴുവൻ പോയി അധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണ് നിങ്ങൾക്ക് മലപ്പുറം ജില്ലയിൽ കാണാൻ കഴിയുക. ലണ്ടനിലും ദുബായിലും സിംഗപ്പൂരിലും നിങ്ങൾ കാണുന്ന ഏറ്റവും പുതിയ മോഡൽ വാഹനങ്ങളും വീടുകളും ഷോപ്പിംഗ് മാളുകളും ജീവിതസൗകര്യങ്ങളും മലപ്പുറത്തുണ്ട്. ഞങ്ങടെ പെരിന്തൽമണ്ണയിൽ ഒന്നു വന്നു നോക്കണം. കൊച്ചി നഗരത്തെ വെല്ലുന്ന നൈറ്റ് ലൈഫ് പെരിന്തൽമണ്ണയിൽ നിങ്ങൾക്ക് കാണാം. അങ്ങനെ ആക്ഷേപിക്കല്ലേ മുഖ്യമന്ത്രി. ഒരു മെട്രോ നഗരത്തിന്റെ ജനസംഖ്യയുള്ള മലപ്പുറത്തിന് മാസ് റാപ്പിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റം അത്യാവശ്യമാണ്. ആ ന്യായമായ ആവശ്യമാണ് തിരൂർ എംഎൽഎ ഉന്നയിച്ചിട്ടുള്ളത്.

1860ൽ തിരൂരിലും നിലമ്പൂരിലും ഒക്കെ ട്രെയിൻ ഓടുമെങ്കിൽ 2025ൽ മെട്രോ ഓടിക്കാൻ കഴിയാത്തത് നിങ്ങളുടെ കഴിവുകേടാണ് മുഖ്യമന്ത്രി. അതിങ്ങനെ വിളിച്ചു പറയല്ലേ.”അതിവേഗം വളരുന്ന മലപ്പുറത്തെ തിരൂരിൽനിന്ന് നിലമ്പൂരിലേക്ക്‌ മെട്രോ റെയിൽ വേണമെന്ന ആവശ്യത്തിലേക്കാണ് ഇന്നലെ സഭയിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ‌്തീൻ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്. പ്രകോപിതനായ മുഖ്യമന്ത്രി എടുത്തടിച്ചപോലെ മറുപടി നൽകി. ഈ സർക്കാരിന്റെയോ അടുത്ത പതിറ്റാണ്ടിൽ വരാനിരിക്കുന്ന സർക്കാരുകളുടെയോ ആലോചനയിൽപ്പോലും ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് അദ്ദേഹം വെട്ടിമുറിച്ച് പറഞ്ഞു. അത് കേട്ട് കുറുക്കോളി മരവിച്ചു. ”എം.എൽ.എ.മാർക്ക് ഏത് കാര്യവും ഉന്നയിക്കാം. പക്ഷേ, ഇതൊക്കെ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കണോ? നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കണം” ശാസനാരൂപത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം പിന്നാലെ വന്നു.

Related Posts

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
32
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
77
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
Kerala

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

July 16, 2026
86
ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്
Kerala

ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്

July 16, 2026
220
ഷാഫിക്കും ഡീനിനും മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് ഫോൺകോൾ; പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി നൽകി
Kerala

ഷാഫിക്കും ഡീനിനും മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് ഫോൺകോൾ; പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി നൽകി

July 16, 2026
179
‘എംഎൽഎ അല്ലേ? മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം’; ഡൽഹിയിൽ നിന്ന് ഫോൺ കോൾ
Kerala

‘എംഎൽഎ അല്ലേ? മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം’; ഡൽഹിയിൽ നിന്ന് ഫോൺ കോൾ

July 15, 2026
458
Next Post
മഴ ലഭ്യത കുറഞ്ഞതോടെ ; നാളികേര വില റെക്കോർഡിലേക്ക്

മഴ ലഭ്യത കുറഞ്ഞതോടെ ; നാളികേര വില റെക്കോർഡിലേക്ക്

Recent News

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
79
മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

July 27, 2026
28
മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി

മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി

July 27, 2026
72
കുറ്റിപ്പുറം ബസ് അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

കുറ്റിപ്പുറം ബസ് അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

July 27, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025