മലപ്പുറം: തേങ്ങയുടെ ഉല്പാദനം കുറഞ്ഞതോടെ നാളികേര വില റെക്കാഡിലേക്ക്. മൊത്ത വിപണിയിൽ പൊതിച്ച തേങ്ങ കിലോയ്ക്ക് 56 രൂപ നൽകണം. പൊതിക്കാത്ത തേങ്ങ ഒന്നിന് 19 രൂപയാണ് നിലവിലെ മൊത്തവില. കൊപ്ര കിലോയ്ക്ക് വില 173ലെത്തി. കൊട്ടത്തേങ്ങയ്ക്കാകട്ടെ ഒന്നിന് നൽകണം 24 രൂപ. ഏഴ് വർഷത്തിനിടെ ഇത്രയും വില വർദ്ധനവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ തവണ കുറഞ്ഞ മഴ മാത്രം ലഭിച്ചതോടെ തെങ്ങ് കൃഷി പ്രതിസന്ധി നേരിട്ടതാണ് വിലവർദ്ധനവിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒന്നര മാസം മുമ്പ് വരെ പൊതിച്ച തേങ്ങയ്ക്ക് 29 രൂപയും പൊതിക്കാത്ത തേങ്ങയ്ക്ക് 10 രൂപയുമായിരുന്നു നൽകേണ്ടത്.
നേരത്തെ 1,000 തേങ്ങ വരെ ലഭിച്ചിരുന്നിടത്ത് 300 എണ്ണം മാത്രമുള്ള സ്ഥിതിയായി.