• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നായ്ക്കളെ കല്ലെറിഞ്ഞു; ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം

ckmnews by ckmnews
October 25, 2024
in Crime
A A
നായ്ക്കളെ കല്ലെറിഞ്ഞു; ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം
0
SHARES
657
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി. ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആറിൽ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവെ നായ്ക്കൂട്ടങ്ങൾ പിന്നാലെ വരികയായിരുന്നു. തുടര്‍ന്ന് വണ്ടി നിർത്തി യുവതി ഒരു കല്ലെടുത്ത് പട്ടികള്‍ക്ക് നേരെ എറിഞ്ഞു. ഇതുകണ്ടുകൊണ്ട് വന്ന പ്രദേശവാസിയാണ് ഇവര്‍ക്കെതിരെ അതിക്രമം നടത്തിയത്. പട്ടികളെ കല്ലെറിഞ്ഞത് എന്തിനാണെന്ന് ചോദ്യം ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു യുവതി മറുപടി നൽകിയത്.താന്‍ ഭക്ഷണം കൊടുത്ത് തീറ്റിപോറ്റുന്ന നായയാണെന്നും ഇതിനെ കല്ലെറിയാന്‍ സമ്മതിക്കില്ലായെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. പട്ടി കടിച്ചാല്‍ മാത്രം പരാതി പറഞ്ഞാല്‍ മതി, അതിന് മുന്‍പ് കല്ലെറിയുന്നത് നല്ല രീതിയല്ലെന്നും പറഞ്ഞ യുവാവ് പരാതിക്കാരിയുടെ മുഖത്തടിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടി. അവരുടെ മുന്നില്‍വെച്ചും യുവതിക്ക് നേരെ ഇയാള്‍ അപമര്യാദയോടെ പെരുമാറിയെന്നും പരാതിയിൽ പറയുന്നു.’ഒരു കൂട്ടം തെരുവുപട്ടികൾ എൻ്റെ വാഹനത്തിന് പിന്നാലെ ഓടി. വളരെ അഗ്രസീവായിട്ടുള്ള നായകളായിരുന്നു. വണ്ടി നിർത്തി പട്ടികൾക്ക് നേരെ കല്ലെറിഞ്ഞു. ആ സമയം അടുത്തുള്ള വീട്ടിൽ നിന്ന് ഒരു പയ്യൻ ഇറങ്ങിവന്നു. നിങ്ങൾ എന്താണ് ചെയ്യുന്നത്, നായ്ക്കളെ കല്ലെറിയുന്നോ? വാക്സിനേറ്റ് ചെയ്ത നായ്ക്കളാണെന്നും പറഞ്ഞു. മറുപടി പറയാതെ വണ്ടിയെടുക്കാൻ പോയപ്പോൾ വണ്ടിയിൽ കീ ഇല്ല. കീ അവന്റെ കയ്യിലാണെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു . കീ തരാൻ പറഞ്ഞ് ഞങ്ങൾ തമ്മിൽ തർക്കമുണ്ടായി. കീ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ എൻ്റെ മുഖത്തടിച്ചു. അടിച്ചപ്പോൾ തന്നെ എൻ്റെ കണ്ണട താഴെ വീണു. ചെറിയ മുറിവും ഉണ്ടായി. അപ്പോൾ ആ യുവാവിന്റെ അമ്മയോ ആരോ ഒരാൾ കീ വലിച്ചെറിഞ്ഞു. കീ എടുത്ത് ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി’, യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്ന് യുവതി കൂട്ടിച്ചേർത്തു.

Related Posts

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
Crime

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

June 8, 2026
34
ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍
Crime

ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍

June 7, 2026
71
ഗൾഫിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്തിനുശ്രമം, നൽകിയത് സുഹൃത്തിന്റെ സഹോദരൻ
Crime

ഗൾഫിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്തിനുശ്രമം, നൽകിയത് സുഹൃത്തിന്റെ സഹോദരൻ

June 7, 2026
884
ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍

June 5, 2026
2k
ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍
Crime

ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

June 5, 2026
486
പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ
Crime

പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

June 1, 2026
132
Next Post
നീ നായികയെ ഉപദ്രവിക്കുമോ? സിനിമയിലെ വില്ലനായ നടനെ വളഞ്ഞിട്ട് ആക്രമിച്ച് സ്ത്രീ

നീ നായികയെ ഉപദ്രവിക്കുമോ? സിനിമയിലെ വില്ലനായ നടനെ വളഞ്ഞിട്ട് ആക്രമിച്ച് സ്ത്രീ

Recent News

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

June 9, 2026
55
ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

June 9, 2026
73
‘പുതുവഴികൾ’ തേടാൻ സിപിഎം; ജനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും

‘പുതുവഴികൾ’ തേടാൻ സിപിഎം; ജനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും

June 9, 2026
26
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

June 9, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025