• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ആരാധക പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പങ്കില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ബ്ലാസ്റ്റേഴ്‌സ്‌

ckmnews by ckmnews
January 16, 2025
in Sports
A A
ആരാധക പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പങ്കില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ബ്ലാസ്റ്റേഴ്‌സ്‌
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്റ്റേഡിയത്തിന് പുറത്ത് നടക്കേണ്ടിയിരുന്ന ആരാധക പ്രതിഷേധങ്ങളെ തടയാന്‍ പൊലീസ് ഇടപെടലുണ്ടായതില്‍ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ആരാധക പ്രതിഷേധങ്ങളെ തടയാന്‍ പൊലീസിനെ ഇടപെടുത്താന്‍ ക്ലബ്ബ് നിര്‍ദേശം നല്‍കിയെന്ന ആരോപണങ്ങളെ നിഷേധിക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തില്‍ ഇടപെടണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കാന്‍ ക്ലബ്ബിന് അധികാരമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.സ്റ്റേഡിയത്തിന് പുറത്ത് നടന്ന ആരാധകരുടെ പ്രതിഷേധത്തെ പൊലീസ് തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആഗ്രഹിക്കുന്നു. പൊലീസ് ഇടപെടല്‍ ക്ലബ്ബിന്റെ നിര്‍ദേശപ്രകാരമല്ല, കാരണം ഞങ്ങള്‍ ക്രമസമാധാന സംവിധാനത്തിന്റെ ഭാഗമല്ല. ക്രമസമാധാനപാലനത്തിനായി സംസ്ഥാന പൊലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ക്ലബിന് അധികാരമില്ലെന്ന വസ്തുത തുറന്നുപറയുകയാണ്. പൊതുപരിപാടികളില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പൊലീസും അധികൃതരും അവരുടെ ദൗത്യം നിര്‍വഹിക്കും.അതേസമയം സമാധാനപരമായ രീതിയില്‍ ആരാധകര്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് ക്ലബും ഉറച്ചുവിശ്വസിക്കുന്നുണ്ട്. പൊതുസുരക്ഷയ്ക്ക് ലംഘനമാകാതെ സുരക്ഷിതമായ മേഖലകളില്‍ നടത്തുന്ന അത്തരം പ്രതിഷേധപ്രകടനങ്ങള്‍ ഒരിക്കലും അടിച്ചമര്‍ത്തപ്പെടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണമാണ് നടക്കുന്നത്.ആരാധകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത് ക്ലബിന്റെ നിര്‍ദേശപ്രകാരമാണെന്ന പ്രചാരണം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കുമെന്നും ക്ലബ്ബ് അറിയിച്ചു. ‘എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം ക്ലബ്ബിനെ പിന്തുണക്കുന്നവരില്‍ നിന്ന് ഏതുതരത്തിലുള്ള അഭിപ്രായങ്ങളും സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’, ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു.

Related Posts

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം
Sports

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

September 28, 2026
41
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
37
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
16
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
Next Post
കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി

കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
5
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
5
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
4
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025