ചങ്ങരംകുളം :പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിന് തടയിടാൻ സ്ഥാപിച്ച ചങ്ങരംകുളത്തെ പ ഞ്ചിംഗ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. ബസ് അപകടം തുടർക്കഥയായതിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തൃശൂർ ചൂണ്ടൽ സംസ്ഥാന പാതയിലോടുന്ന ബസുകളുടെ സമയക്രമം പാലിയ്ക്കാനാണ് ഈ സംവിധാനം നടപ്പിലാക്കിയത്.ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഈ സംവിധാനം ആദ്യം ആരംഭി ച്ചത്. പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രി യുടെ സഹകരണത്തോടെ തടിപടിയിലേക്ക് സ്റ്റേഷൻ കെട്ടിടം മാറ്റി.ഇതോടെ ബസുകൾക്ക് റോഡരികിൽ നിറുത്തിയിട്ട് പഞ്ചിംഗ് നടത്താൻ സൗകര്യമായി.പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷാമത്തെ തുടർന്ന് പഞ്ചിംഗ് സ്റ്റേഷന്റെ പ്രവർത്തനം അധികം മുന്നോട്ട്പോയില്ല. സ്റ്റേഷൻ പരിധിയിൽ എടപ്പാളും ചങ്ങരംകുളവും ഗതാഗത തടസ്സം നിരന്തരമായി നേരിട്ടപ്പോൾ മുഴുവൻ സമയവും ഡൂട്ടിയ്ക്ക് പൊലീസുകാരെ നിറുത്തേണ്ടി വന്നു. പിന്നീട് പ്രവർത്തനം പുനരാരംഭിക്കാനുമായില്ല. ഇതോടെ പഞ്ചിംഗ് സ്റ്റേഷൻ കാട് മൂടിതുടങ്ങി . തുടർന്ന് സമീപത്ത് ഇഴജന്തുക്കളുടെ ശല്യം കൂടി നിരവധി തവണ ശുചിത്വ പരി പാടികളുടെ ഭാഗമായി സംഘടനകളും ക്ലബ്ബുകളും ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നു . എന്നാൽ പ്രവർത്തനം തുടങ്ങാനാവാ ത്തതിനാൽ വീണ്ടും കാട് മുടുകയായിരുന്നു. ഇടക്കാലത്ത് ഡിജിറ്റൽ കാർഡ് പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കാൻ ശ്രമി ച്ചെങ്കിലും പദ്ധതി മുന്നോട്ട്പോയില്ല. സാമ്പത്തിക പ്രതിസന്ധിയിൽ പ്രൈവറ്റ് ബസുകൾഓട്ടം നിർത്തി വച്ചതുംഈ സംവിധാനത്തിന്റെ ആവശ്യകതയും ചോദ്യം ചെയ്തിരുന്നു.