![ഐ ഡി എസ് ഡി കെ വാര്‍ഷിക ആഘോഷം ഒക്ടോബര്‍ 27ന് മൂക്കുതലയില്‍ നടക്കും 1 IMG 20241025 WA0073](https://ckmnews.com/wp-content/uploads/2024/10/IMG-20241025-WA0073-1024x546.jpg)
ചങ്ങരംകുളം:ഐ ഡി എസ് ഡി കെ വാര്‍ഷിക ആഘോഷം ഒക്ടോബര്‍ 27ന് മൂക്കുതലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആയോധന കലാ രംഗത്തെ പ്രമുഖരും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.കാലത്ത് 10 മുതല്‍ വൈകിയിട്ട് 6 വരെ മൂക്കുതല മുക്തി ഫിറ്റ്നസ് സെന്ററില്‍ നടക്കുന്ന പരിപാടി ആയോധന കലാ വിദഗ്ദന്‍ ഡോക്ടര്‍ പ്രദീപ് ധര്‍മ്മന്‍ ഉദ്ഘാടനം ചെയ്യും.കളരിപ്പയറ്റ്,കരാട്ടെ,കുങ്ഫു,തൈകോണ്ടോ,ജൂഡോ,ശരീര സൗന്ദര്യ പ്രദര്‍ശനം,യോഗാഭ്യാസം തുടങ്ങിയ വിവിധ ആയോധന കലാപ്രകടനങ്ങള്‍ നടക്കും.ചടങ്ങില്‍ പഴയ കാല ഗുരുക്കന്‍മാരെ ആദരിക്കും.ടിവി ഇബ്രാഹിം കുട്ടി സ്വാഗതം പറയുന്ന ചടങ്ങില്‍ ഡോക്ടര്‍ കെവി കൃഷ്ണന്‍ അധ്യക്ഷത വഹിക്കും.ഭാരവാഹികളായ ഗ്രാന്റ് മാസ്റ്റര്‍ ഇബ്രാഹിം കുട്ടി,അബ്ദുറഹിമാന്‍ വെളിയംകോട്,ടിവി ബാബു സലിം,ഫസലുല്‍ ഹഖ് എടക്കഴിയൂര്‍,കെഎം അബ്ദുല്‍ ഖാദര്‍,കബീര്‍ തിരൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു