• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വൈദ്യ പരിശോധന പൂർത്തിയായി, ബോബി ചെമ്മണ്ണൂർ കാക്കനാട് ജയിലിലേക്ക് , പ്രതിഷേധിച്ച് ബോബി അനുകൂലികൾ

ckmnews by ckmnews
January 9, 2025
in UPDATES
A A
വൈദ്യ പരിശോധന പൂർത്തിയായി, ബോബി ചെമ്മണ്ണൂർ കാക്കനാട് ജയിലിലേക്ക് , പ്രതിഷേധിച്ച് ബോബി അനുകൂലികൾ
0
SHARES
359
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വൈദ്യപരിശോധന പൂർത്തിയായി. ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. വിധി കേട്ട് തളർന്ന് പ്രതിക്കൂട്ടിലിരുന്ന ബോബി ചെമ്മണ്ണൂരിന്റെ രക്തസമ്മർദ്ദം ഉയരുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തിരുന്നു. കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ച ശേഷം ബോബിയെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത്. ഇതിനിടെ ബോബി ചെമ്മണ്ണൂരിന് ഒപ്പമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ പൊലീസ് വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തു.ബോബി ചെമ്മണ്ണൂരിന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പതിനാലുദിവസത്തേക്കാണ് ബോബിയെ റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയാണ് ബോബിക്കായി കോടതിയിൽ ഹാജരായത്. നാളെ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു.

ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇപ്പോൾ ജാമ്യം നൽകിയാൽ അത് ഇത്തരം കുറ്റങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതുപോലെയാകും. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട്. മോശം പെരുമാറ്റത്തോടുള്ള എതിർപ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു. ദുരുദ്ദ്യേശ്യത്തോടെ തന്നെയാണ് ബോബി കയ്യിൽ പിടിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും നടി പരാതിയിൽ പറഞ്ഞതുപോലെ സ്പർശിച്ചിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജുവലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങിനിടയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ മനസിലാക്കുകയായിരുന്നു എന്നും ബോബിയുടെ അഭിഭാഷകൻ വാദിച്ചു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതിൽവച്ച് ബോബി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇന്നലെ രാവിലെ വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.45നാണു കോടതിയിൽ ഹാജരാക്കിയത്.

Related Posts

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു
UPDATES

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു

July 11, 2026
403
വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം
UPDATES

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം

July 11, 2026
110
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം
UPDATES

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

July 11, 2026
427
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു
UPDATES

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

July 11, 2026
53
എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ
UPDATES

എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

July 11, 2026
90
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു
UPDATES

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

July 11, 2026
138
Next Post
ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി, ദീർഘനേരം സംസാരിച്ചു; ഐസിയുവിൽ നിന്ന് മാറ്റി

ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി, ദീർഘനേരം സംസാരിച്ചു; ഐസിയുവിൽ നിന്ന് മാറ്റി

Recent News

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു

July 11, 2026
403
വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം

July 11, 2026
110
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

July 11, 2026
427
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

July 11, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025