• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ചെന്നൈയിലും എച്ച്എംപി വൈറസ്, രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു; ആകെ അഞ്ച് കേസുകൾ

ckmnews by ckmnews
January 6, 2025
in Highlights, National
A A
ചെന്നൈയിലും എച്ച്എംപി വൈറസ്, രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു; ആകെ അഞ്ച് കേസുകൾ
0
SHARES
324
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബംഗളൂരുവിലും അഹമ്മദാബാദിലും പിന്നാലെ ചെന്നൈ നഗരത്തിലും എച്ച്എംപിവി സ്ഥിരീകരിച്ചു. ചുമ, ശ്വാസതടസം ഉൾപ്പടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികൾ സുഖം പ്രാപിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനും ബംഗളൂരുവിൽ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, എച്ച്എംപി വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് കണ്ടുവരുന്ന വൈറസ് ബാധ മാത്രമാണിതെന്നും എല്ലാ വർഷവും ഇത് റിപ്പോർട്ട് ചെയ്യാറുണ്ടെന്നുമാണ് അവർ പറയുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് ഈ വൈറസ് ബാധ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജലദോഷത്തിന് സമാനമായ അസ്വസ്ഥതകളാണ് രോഗികൾക്ക് ഉണ്ടാകാറുള്ളതെന്ന് അരോഗ്യ വിദഗ്ധർ അറിയിച്ചു.

എച്ച്എംപിവി വ്യാപന ആശങ്കയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുകയാണ് രാജ്യതലസ്ഥാനം. എച്ച്എംപിവി മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജമാകണമെന്ന് ഡൽഹി ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ (എസ്എആർഐ) കേസുകളുടെയും ലാബിൽ സ്ഥിരീകരിച്ച ഇൻഫ്ളുവൻസ കേസുകളുടെയും വിശദമായ വിവരങ്ങൾ സൂക്ഷിക്കാൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. പാരസെറ്റമോൾ, ആന്റിഹിസ്റ്റാമൈൻ, ബ്രോങ്കോഡൈലേറ്റർ, കഫ് സിറപ്പ് തുടങ്ങിയ മരുന്നുകൾ സ്റ്റോക്ക് ചെയ്യണം, ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണം, അവശ്യ കേസുകളിൽ ഐസൊലേഷൻ നിർബന്ധമാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Related Posts

‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍
National

‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍

October 27, 2025
40
‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത
National

‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത

October 27, 2025
148
ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീംകോടതി; തെരുവ് നായ വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഹാജരാകണം
National

ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീംകോടതി; തെരുവ് നായ വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഹാജരാകണം

October 27, 2025
123
കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി
National

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ഉറപ്പു നൽകി

October 27, 2025
54
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും
National

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

October 27, 2025
73
ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റം വരുത്താന്‍ അധികാരമുണ്ട് : ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയില്‍
National

ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റം വരുത്താന്‍ അധികാരമുണ്ട് : ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയില്‍

October 27, 2025
145
Next Post
20 വര്‍ഷമായി പൂട്ടിക്കിടന്നു; ഡോക്ടറുടെ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും; അന്വേഷണം

20 വര്‍ഷമായി പൂട്ടിക്കിടന്നു; ഡോക്ടറുടെ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും; അന്വേഷണം

Recent News

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

October 27, 2025
24
പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

October 27, 2025
31
‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍

‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍

October 27, 2025
40
‘ടിക്കറ്റ് വിറ്റിട്ടില്ല, കളി നടന്നില്ലെങ്കിൽ വൻ നഷ്ടം, സഹിച്ചോളാം’- ആരോടും പൈസ വാങ്ങിയിട്ടില്ല, ഫ്രീയായി ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ

‘ടിക്കറ്റ് വിറ്റിട്ടില്ല, കളി നടന്നില്ലെങ്കിൽ വൻ നഷ്ടം, സഹിച്ചോളാം’- ആരോടും പൈസ വാങ്ങിയിട്ടില്ല, ഫ്രീയായി ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ

October 27, 2025
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025