ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പിജിക്ക് റാങ്ക് ലഭിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊന്നാനി എംഎൽഎ,കെ പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.സ്റ്റീൽ ഇന്ത്യ ചെയർമാൻ മരക്കാർ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി.യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഹനീന മറ്റു റാങ്കുകൾ നേടിയ ദേവിക കെ,ഫാത്തിമാ നിദ എന്നിവർ എംഎൽഎയിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റീസിനുള്ള ഉപഹാരങ്ങൾ മരക്കാർ മാരായമംഗലം വിതരണം ചെയ്തു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷൻ വഹിച്ചു.കോളേജ് കമ്മിറ്റി പ്രസിഡൻറ്
പി പി എം അഷ്റഫ്, ജനറൽ സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി, കുഞ്ഞിമുഹമ്മദ് പന്താവൂർ, പി ഈ സലാം മാസ്റ്റർ ,ഹമീദ് മാസ്റ്റർ ,ഡോക്ടർ എം കെ ബൈജു പ്രവീൺ പി യു, അസാത വെല്ലുണി കോളേജ് യൂണിയൻ ചെയർമാൻ പി വി നജ്മൽ എന്നിവർ പ്രസംഗിച്ചു







