ചങ്ങരംകുളം:വർഷങ്ങളായി തുടർച്ചയായി ശബരിമലയിലേക്ക് നടന്ന് പോകുന്നവരും ആദ്യമായിട്ട് നടന്ന് പോകുന്നവരും ഉൾപ്പെടുന്ന ഏഴംഗ സ്വാമി സംഘം കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ടു.നടുവട്ടം കാലടിത്തറ വടക്കേ മണലിയാർ കാവിൽ നിന്നുമാണ് സംഘം യാത്ര തിരിച്ചത്.
സ്വാമിമാരായ എൻകെ ജിജീഷ് നടുവട്ടം,എംവി പ്രകാശൻ നടുവട്ടം,എകെ ഹരിദാസൻ ആട്ടയിൽ പൊന്നാനി,പികെ മണികണ്ഠൻ കല്ലാറ്റ് തിരുമാണിയൂർ,ബികെ കാർത്തികേയൻ പാലപ്പെട്ടി,എം ഷാജി പൂക്കരത്തറ, കെപി കുമാർ പൂക്കരത്തറ എന്നിവരാണ് കാൽനടയാത്ര ആരംഭിച്ചത്.ക്ഷേത്രം മേൽശാന്തി കാശിപ്പുള്ളി മന ദീപക് നമ്പൂതിരിയും കീഴ്ശാന്തി സത്യം മിശ്രയും പൂജകൾക്ക് നേതൃത്വം നൽകി.നടുവട്ടം പാറയിൽ ദിനേശൻ ഗുരുസ്വാമി അയ്യപ്പൻമാർക്ക് കെട്ടുനിറച്ച് കൊടുത്തു.യാത്രാ മധ്യേ ക്ഷേത്രങ്ങളിൽ രാത്രി സമയങ്ങളിൽ വിശ്രമിച്ച് ശബരിമലയിൽ എത്തി ദർശനം നടത്തി തിരിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തും.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും യാത്ര പോകുന്ന സ്വാമിമാരുടെ വീട്ടുകാരും കുടുംബക്കാരും ബന്ധുമിത്രാദികളും നാട്ടുകാരും ഇവരെ യാത്രയാക്കി.







