ഇടുക്കി:ചക്കക്കൊമ്പൻ കാട്ടാനയെ റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. മൂന്ന് ദിവസമായി തുടരുന്ന ദൗത്യമാണ് ഫലം കാണാതെ അവസാനിപ്പിച്ചത്.ദൗത്യം പുനരാരംഭിക്കുക ഇടവേളയ്ക്ക് ശേഷമാണെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും സിസിഎഫ് വിനോദ് കുമാർ ഡി. കെ പറഞ്ഞു.ഓമനക്കുഴിയിൽ വെച്ചാണ് കാട്ടാനയ്ക്ക് ആദ്യ മയക്കുവെടി വെച്ചത്. പിന്നിട് രണ്ടാം ഡോസ് വെച്ചു എന്നാൽ പൂർണ മയക്കം ആയില്ല. തുടർന്നാണ് ആന ഡാമിലേക്ക് ഇറങ്ങിയത്.കരയിലേക്ക് കയറുന്നതിനിടെ മയക്കം വിടാൻ മറ്റൊരു ഡോസ് നൽകുകയായിരുന്നുവെന്നും വെള്ളത്തിൽ നിന്ന് കയറിയതിന് ശേഷം ആനയെ തൊട്ടിട്ടില്ല അദ്ദേഹം പറഞ്ഞു.
സീസൺ മാറ്റത്തിന് ശേഷം മാത്രമായിരിക്കും ഇനി ദൗത്യം ആരംഭിക്കുക.ദൗത്യ മേഖലയിൽ എത്തിയ പിടിയാനയും കുട്ടിയാനയും ചക്കക്കൊമ്പൻ്റെ ഇണയും കുട്ടിയുമാകാമെന്ന നിഗമനത്തിലാണ് സംഘം







