ചങ്ങരംകുളം:കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ ഈ വർഷത്തെ കരുവാട്ട് വാസുദേവൻ ഭട്ടതിരിപ്പാട് സ്മാരക യുവ വേദജ്ഞ പുരസ്കാരത്തിന് പള്ളിക്കര പുരളിപ്പുറം ശ്രീധരൻ അർഹനായി.പള്ളിക്കര പുരളിപ്പുറം കൃഷ്ണൻ നമ്പൂതിരിയുടെയും ഗീതയുടെയും മകനാണ് ശ്രീധരൻ. തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ 2008 മുതൽ മൂന്നര വർഷവും തുടർന്ന് 2012 മുതൽ മുല്ലമംഗലം നാരായണൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ മുല്ലമംഗലത്ത് താമസിച്ച് വേദാദ്ധ്യയനം നടത്തിവരുന്നു.തൃശ്ശൂർ പുറനാട്ടുകര സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റി ഗുരുവായൂർ കാമ്പസിൽ നിന്നും സംസ്കൃതം വേദാന്തത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ ബ്രഹ്മസ്വം മഠത്തിലും മുല്ലമംഗലത്തും വിദ്യാർത്ഥികളെ വേദം അഭ്യസിപ്പിക്കുകയും ചെയ്തുവരുന്നു.വേദ പഠന രംഗത്തെ മികവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം







