• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്

ckmnews by ckmnews
November 26, 2026
in National, Technology
A A
യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: കമ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്ന് അപ്‌ലോഡ് ചെയ്ത 34.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യുട്യൂബ്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളാണ് നീക്കം ചെയ്തത്. ലോകത്താകെ നീക്കം ചെയ്ത വീഡിയോകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽനിന്നാണ്. ആഗോളതലത്തിൽ നീക്കം ചെയ്ത 1.1 കോടി വീഡിയോകളുടെ 31 ശതമാനത്തോളമാണ് ഇന്ത്യയിൽനിന്ന്.

മുൻപാദത്തെ അപേക്ഷിച്ച് ഇന്ത്യയിൽനിന്ന് നീക്കം ചെയ്ത വീഡിയോകളുടെ എണ്ണത്തിൽ 28% വർധനയുണ്ടായിട്ടുണ്ട്. 12.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത അമേരിക്കയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 9,20,000 വീഡിയോകൾ നീക്കം ചെയ്ത ഇൻഡൊനീഷ്യ മൂന്നാം സ്ഥാനത്തുണ്ട്.

ആഗോളതലത്തിൽ നീക്കം ചെയ്ത വീഡിയോകളിൽ 68.2 ശതമാനവും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ്. നീക്കം ചെയ്യപ്പെട്ട വീഡിയോകളിൽ 98.6 ശതമാനവും യുട്യൂബിന്റെ അൽഗോരിത സംവിധാനങ്ങളാണ് ആദ്യം കണ്ടെത്തിയത്.

അപ്‌ലോഡ് ചെയ്യുന്നവരുടെ ഐ.പി. വിലാസം ഉപയോഗിച്ചാണ് വീഡിയോ ഏത് രാജ്യത്തുനിന്നാണ് അപ്‌ലോഡ് ചെയ്തതെന്ന് യുട്യൂബ് തിരിച്ചറിയുന്നത്. എന്നാൽ, വീഡിയോകൾ നീക്കം ചെയ്യാനുള്ള കാരണത്തിന്റെ ആഗോളതലത്തിലുള്ള വിവരങ്ങൾ മാത്രമാണ് കമ്പനി നൽകിയിരിക്കുന്നത്. രാജ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ലഭ്യമല്ല.

ഇന്ത്യയിൽ ഉള്ളടക്കം നീക്കാൻ ആവശ്യപ്പെടുന്നതിലും വർധന

ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ കോടതികളിൽനിന്നും സർക്കാർ ഏജൻസികളിൽനിന്നും ഗൂഗിളിന് ലഭിക്കുന്ന അപേക്ഷകളിലും വർധനയുണ്ടായിട്ടുണ്ട്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തിനിടെ ഇന്ത്യയിൽനിന്ന് 4,006 അപേക്ഷകളാണ് ഗൂഗിളിന് ലഭിച്ചത്. മുൻ ആറുമാസത്തെ അപേക്ഷിച്ച് 61% വർധനയാണിത്. ഗൂഗിളിന്റെ ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. ലഭിച്ച അപേക്ഷകളിൽ 3,399 എണ്ണം യുട്യൂബിൽനിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനായിരുന്നു. ഗൂഗിളിന്റെ വിവിധ സേവനങ്ങളിലായി 65,091 ഉള്ളടക്കങ്ങൾ നീക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. കൂടുതൽ അപേക്ഷകൾ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയും ദക്ഷിണകൊറിയയും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഇന്ത്യയിൽനിന്ന് ലഭിച്ച അപേക്ഷകളിൽ 2,870 എണ്ണവും പോലീസിൽനിന്നാണ്. ഇത് ആകെ അപേക്ഷകളുടെ 72 ശതമാനത്തോളമാണ്. കോടതികളിൽനിന്ന് 695 അപേക്ഷകളും ലഭിച്ചു. ഇതിൽ അപകീർത്തിപ്പെടുത്തൽ എന്ന കാരണം കാണിച്ച് ഉള്ളടക്കം നീക്കം ചെയ്യാനുള്ള 2,130 അപേക്ഷകളാണുണ്ടായിരുന്നത്.

ഇന്ത്യയിൽനിന്നുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിന് 19,883 ഉള്ളടക്കങ്ങൾ ഗൂഗിൾ നീക്കം ചെയ്തു. ഗൂഗിൾ കമ്പനിയുടെ നയങ്ങൾ ലംഘിച്ചതിന് 1,415 ഉള്ളടക്കങ്ങളും നീക്കി.

അതേസമയം, 19,402 ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ഗൂഗിൾ നടപടിയെടുത്തില്ല. നടപടിയെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ 17,473 ഉള്ളടക്കങ്ങളുടെ കാര്യത്തിലും നടപടി സ്വീകരിച്ചില്ല.

Related Posts

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം
Kerala

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

November 26, 2026
14
അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
National

അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

November 25, 2026
46
‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
National

‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

November 24, 2026
139
ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ
Kerala

ശബരിമല തീർഥാടനം: സഹായിക്കാനായി തദ്ദേശവകുപ്പും; സമഗ്ര വിവരങ്ങളുമായി ‘ശരൺ’ വെബ് ആപ്പ് തയ്യാർ

November 24, 2026
10
ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
Technology

ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

November 23, 2026
78
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി FSSAI
National

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി FSSAI

November 23, 2026
83
Next Post
മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ,ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ,ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

Recent News

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

November 26, 2026
17
മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ,ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ,ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

November 26, 2026
4
യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്

യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്

November 26, 2026
2
പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

November 26, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025