• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

എംടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മമ്മൂട്ടി

ckmnews by ckmnews
January 3, 2025
in Highlights
A A
എംടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മമ്മൂട്ടി
0
SHARES
194
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എംടിയുടെ വിയോഗസമയത്ത് മമ്മൂട്ടിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സിനിമാചിത്രീകരണങ്ങളുടെ ഭാഗമായി നടന്‍ വിദേശത്തായിരുന്നു.എംടിയുടെ വീട്ടിലെത്തിയ മമ്മൂട്ടി വളരെ കുറഞ്ഞ വാക്കുകളിലാണ് മമ്മൂട്ടി സംസാരിച്ചത്. മറക്കാത്തതു കൊണ്ടാണല്ലോ എത്തിയത് എന്ന് മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.നടനും സംവിധായകനുമായ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എംടിയുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം അധികം വൈകാതെ തന്നെ മമ്മൂട്ടി മടങ്ങി.എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ തന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു താനെന്നു തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും മമ്മൂട്ടി അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ ഡിസംബര്‍ 25നായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Related Posts

തടവുകാർക്ക് ജയിലിലെ ജോലിക്ക് കൂലിയുണ്ട്; വേതനം പത്ത് മടങ്ങ് വർദ്ധിപ്പിച്ച് സർക്കാർ
Highlights

തടവുകാർക്ക് ജയിലിലെ ജോലിക്ക് കൂലിയുണ്ട്; വേതനം പത്ത് മടങ്ങ് വർദ്ധിപ്പിച്ച് സർക്കാർ

January 12, 2026
263
നട തുറന്ന് 4 ദിവസം, ഇത് വരെ സന്ദര്‍ശിച്ചത് 3 ലക്ഷം ഭക്തര്‍; ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെങ്കില്‍ പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരം.
Highlights

നട തുറന്ന് 4 ദിവസം, ഇത് വരെ സന്ദര്‍ശിച്ചത് 3 ലക്ഷം ഭക്തര്‍; ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെങ്കില്‍ പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരം.

November 20, 2025
71
മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി
Highlights

മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

August 19, 2025
1.1k
ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം
Crime

ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം

July 27, 2025
63
സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ
Highlights

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ

July 27, 2025
293
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
538
Next Post
പന്നിക്കശാപ്പ് തട്ടിപ്പ്’ അഥവാ പിഗ് ബുച്ചറിങ് സ്‌കാം; സൈബർ അറസ്റ്റിനെ അല്ല ഇനി പേടിക്കേണ്ടത് ഈ തട്ടിപ്പിനെ

പന്നിക്കശാപ്പ് തട്ടിപ്പ്’ അഥവാ പിഗ് ബുച്ചറിങ് സ്‌കാം; സൈബർ അറസ്റ്റിനെ അല്ല ഇനി പേടിക്കേണ്ടത് ഈ തട്ടിപ്പിനെ

Recent News

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

May 30, 2026
743
നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

May 30, 2026
94
തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

May 30, 2026
104
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

May 30, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025