ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാർ’ കുടുംബ സംഗമം സംഘടിപ്പിച്ചു.വളയംകുളം ഹാപ്പി ഡേയ്സ് പാർട്ടി ഹാളിൽ വച്ച് ചേർന്ന സംഗമത്തിൽ,ലയൺസ് ക്ലബ്ബ് ചങ്ങരംകുളം മെമ്പേഴ്സ് കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.സൺറൈസ് ഹോസ്പിറ്റൽ മാനേജ്മെന്റ് ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ഡിസ്കൗണ്ട് കാർഡ് നൽകാമെന്ന് അറിയിച്ചു.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ,മെമ്പർമാരായ ധന്യ,അജയ്ഘോഷ്, പരിവാർ ജില്ലാ കോർഡിനേറ്റർ ബക്കർ പൂങ്കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.നന്നംമുക്ക് പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിജിൻ സാറിനെ പരിവാർ കമ്മിറ്റി ആദരിച്ചു,അദ്ദേഹത്തിന്റെ ക്ലാസും, ഗായകൻ കാദർ ഷായുടെ കരോക്കേ ഗാനമേളയും ഉണ്ടായിരുന്നു







