• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

cntv team by cntv team
September 23, 2026
in Highlights, Sports
A A
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.1998 ബാങ്കോക്ക് ഗെയിംസിലെ കര്‍ണം മല്ലേശ്വരിയുടെ മെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായാണ് ഭാരോദ്വഹനത്തില്‍ മെഡല്‍ സ്വന്തമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്കിത് സ്വര്‍ണത്തിളക്കമുള്ള വെള്ളി നേട്ടമാണ്. എല്ലാ മേജര്‍ ഇവന്റ്‌സിലും ഭരോദ്വഹനത്തില്‍ മെഡല്‍ നേടിയ താരമെന്ന കര്‍ണം മല്ലേശ്വരി ഒറ്റക്ക് ചുമന്ന റെക്കോര്‍ഡ് ഇതോടെ ചനുവിനും സ്വന്തമായി. 198 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ മീരാബായ് ചനുവിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം.അതേസമയം, നഗോയയിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ മുഴക്കം തുടരുകയാണ്. സ്‌കീറ്റ് പുരുഷ – വനിത ടീം വിഭാഗങ്ങളില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. എന്നാല്‍, പാരിസ് ഒളിമ്പിക്‌സിലെ ഇരട്ട മെഡല്‍ ജേതാവ് മനു ഭാക്കറിന് നേട്ടമുണ്ടാക്കാനായില്ല. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തഗതി – ടീം ഇനങ്ങളില്‍ മനുവിന് മെഡല്‍ നേടാനായില്ല. സോഫ്റ്റ് ടെന്നിസില്‍സെമിയില്‍ പൊരുതി വീണെങ്കിലും ജയ് മീണ മടങ്ങുന്നത് ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ എന്ന ചരിത്ര നേട്ടത്തോടെയാണ്.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
53
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
59
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
90
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
28
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
298
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025