• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മക്കളോട് ‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ നേരിയ പുരോഗതി

ckmnews by ckmnews
January 1, 2025
in Kerala
A A
മക്കളോട് ‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ നേരിയ പുരോഗതി
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മക്കളോട് ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്നും ശ്വാസകോശത്തിലെ പരിക്കുകൾ ഇന്നലത്തേതിനേക്കാൾ ഭേദമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. എപ്പോൾ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകും എന്നതാണ് ഇനി നോക്കേണ്ടതെന്നും ഡോക്ടർമാർ പറഞ്ഞു. രണ്ട് നെഞ്ചിലും വേദന ഉണ്ടെന്ന് എംഎൽഎ ഇന്ന് പറഞ്ഞു. അതുകൊണ്ട് വേദന കുറയ്ക്കാനുള്ള മരുന്ന് കൊടുത്തിട്ടുണ്ട്. വേഗത്തിൽ ശ്വാസം വലിക്കാൻ ആകാത്ത അവസ്ഥ ഇപ്പോഴും നിലവിലുണ്ടെന്നും ഇടയ്ക്ക് സ്വയം ശ്വാസം വലിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. എംഎൽഎയ്ക്ക് ഇപ്പോൾ വീഴ്ചയെക്കുറിച്ചൊന്നും ഓർമയില്ല, പക്ഷെ ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന ശുഭസൂചനയും ഡോക്ടർമാരുടെ സംഘം പങ്കുവെച്ചു.അതേസമയം, കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ പൊലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ​ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ എന്ന യുവതിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4 ), 318 (3), 318 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.മൃദംഗ വിഷന്റെ എം ഡിയായ നിഗോഷ് കുമാർ, സിഇഒ ആയ ഷമീർ അബ്​ദുൾ വഹീം, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവരുട പേരും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ​ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ അമേരിക്കൻ പൗരത്വമുളള വ്യക്തിയാണ്. ഒന്ന് മുതൽ അഞ്ചു വരെയുളള പ്രതികൾക്ക് നർത്തകരെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. 2000 രൂപ കൊടുത്താൽ ​ഗിന്നസ് ബുക്കിൽ ഇടം നേടാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയെന്നും 1600 രൂപ വെറെയും കൈപ്പറ്റിയതായും എഫ്ഐആറിൽ പറയുന്നു. 12000 ത്തോളം പേരുടെ അടുത്ത് നിന്ന് ഭീമമായ തുക വാങ്ങിയെന്നും എഫ്ഐആറിലുണ്ട്.പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിൽ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് വാങ്ങിയത് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം.കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയതായി ആരോപണമുണ്ട്. പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞിരുന്നു. അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ചും സംഘാടകർക്ക് കോർപറേഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയിൽ കോർപറേഷൻ നൽകുന്ന പിപിആർ ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് എടുക്കാതെയാണ് ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ചാണ് സംഘാടകർ പരിപാടി നടത്തിയത്. ഇതിന് വിശദീകരണം നൽകണമെന്ന് റവന്യൂ വിഭാഗം നൽകിയ നോട്ടീസിൽ പറയുന്നു. ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച് വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.

Related Posts

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം
Kerala

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
37
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു
Kerala

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
63
സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം
Kerala

സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം

October 6, 2026
25
കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി
Kerala

കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി

October 6, 2026
23
ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
Kerala

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
69
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്
Kerala

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
377
Next Post
പുതുവത്സര സമ്മാനമായി ഗ്യാസ് സിലിണ്ടറിൻ്റെ വില കുറച്ച്  ഓയിൽ കമ്പനികൾ

പുതുവത്സര സമ്മാനമായി ഗ്യാസ് സിലിണ്ടറിൻ്റെ വില കുറച്ച് ഓയിൽ കമ്പനികൾ

Recent News

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
18
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
37
മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

October 6, 2026
122
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025