• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘അത്ഭുതപ്പെടുത്തുന്നു’; ഹെലികോപ്റ്റർ അനുവദിച്ചതിന് തുക ആവശ്യപ്പെട്ട കേന്ദ്ര നടപടിക്കെതിരെ ഹെെക്കോടതി

ckmnews by ckmnews
December 18, 2024
in UPDATES
A A
‘അത്ഭുതപ്പെടുത്തുന്നു’; ഹെലികോപ്റ്റർ അനുവദിച്ചതിന് തുക ആവശ്യപ്പെട്ട കേന്ദ്ര നടപടിക്കെതിരെ ഹെെക്കോടതി
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വയനാട് ദുരന്തത്തിന് പിന്നാലെ മുന്‍കാല രക്ഷാപ്രവര്‍ത്തനത്തിന് കേരളം ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ 132 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി. 2006, 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെടുന്നത്. ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ഒരു ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ വ്യക്തത വരുത്തി കേന്ദ്രത്തിന് കണക്ക് നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നടപടിക്രമം പാലിച്ച് ഇന്നുതന്നെ കത്തയക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ മറുപടി നല്‍കി.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ജനുവരി പത്തിന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട 132 കോടി രൂപയില്‍ 2006ലെ ഹെലികോപ്റ്റര്‍ വാടകയും ഉള്‍പ്പെടുന്നു. 2006 ഫെബ്രുവരി ഏഴിന് ഹെലികോപ്റ്റര്‍ വഴി ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്തതിനാണ് 4.58 ലക്ഷം രൂപയുടെ ബില്‍. വയനാട് ദുരന്തത്തിലെ ദുരിതാശ്വാസത്തിനായി മൂന്ന് ദിവസത്തെ ബില്‍ തുക 91.52 ലക്ഷം രൂപ. തുക ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കി. വയനാട് ദുരന്തത്തിന് പിന്നാലെ ഒക്ടോബര്‍ 12നാണ് കേന്ദ്ര സര്‍ക്കാര്‍ തുക നല്‍കാനാവശ്യപ്പെട്ടത്.

Related Posts

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു
UPDATES

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

October 26, 2026
229
ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

October 26, 2026
4.5k
ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം
UPDATES

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
792
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി
UPDATES

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
76
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി
UPDATES

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
30
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
45
Next Post
മുക്കുപണ്ടം പണയംവെച്ച്പണം തട്ടിയ യുവതി അറസ്റ്റിൽ

മുക്കുപണ്ടം പണയംവെച്ച്പണം തട്ടിയ യുവതി അറസ്റ്റിൽ

Recent News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

October 26, 2026
14
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

October 26, 2026
217
തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

October 26, 2026
75
ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

October 26, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025