• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അരീക്കോട് S O G ക്യാമ്പിലെ കമാൻഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവർത്തകരുടെ മൊഴി

ckmnews by ckmnews
December 18, 2024
in UPDATES
A A
അരീക്കോട് S O G ക്യാമ്പിലെ കമാൻഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവർത്തകരുടെ മൊഴി
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി എസ് ഒ ജി കമാൻഡോകൾ. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്.അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. 2021 ലെ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷിൻറെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചിരുന്നില്ലെന്നുമടക്കമുള്ള കാര്യങ്ങൾ വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ വിനീതിനെ കണ്ടെത്തുന്നത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ക്യാമ്പിലെ റീഫ്രഷ്മെൻറ് പരിശീലനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്തുവന്നിരുന്നു. അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്തിൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു അവസാന സന്ദേശം . പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും എൻറെ ജീവൻ അതിനായി സമർപ്പിക്കുന്നുവെന്നും വിനീത് സുഹൃത്തിനയച്ച അവസാന സന്ദേശത്തിൽ പറയുന്നു.നവംബറിൽ നടന്ന പരിശീലനത്തിൽ പരാജയപ്പെട്ടതോടെ ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് വിനീതിനെ ഏൽപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു.ഭാര്യ ഗർഭിണിയായതിനാൽ ഇടയ്ക്ക് ലീവുകൾക്ക് അപേക്ഷിച്ചിരുന്നു. ഇതൊന്നും നൽകിയില്ലെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു. നവംബറിൽ പരാജയപ്പെട്ടവർക്ക് വീണ്ടും റീഫ്രഷ്മെന്റ് കോഴ്സ് തുടങ്ങാൻ ഇരിക്കെയാണ് സ്വന്തം തോക്കിൽ നിന്ന് നിറയൊഴിച്ച് വിനീത് ജീവനൊടുക്കിയത്.അതേസമയം, കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് വിനീത് ആത്മഹത്യ ചെയ്തതിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്. വയനാട് കൽപ്പറ്റ സ്വദേശിയാണ് മരിച്ച വിനീത്. റീഫ്രഷ്മെൻറ് പരിശീലനത്തിനായി നവംബറിലാണ് അരീക്കോട് ക്യാമ്പിലേക്ക് എത്തിയത്. 2011 ബാച്ചിലെ അംഗമാണ് വിനീത്.

Related Posts

ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;മൂന്ന് മലയാളികൾ മരിച്ചു
UPDATES

ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;മൂന്ന് മലയാളികൾ മരിച്ചു

May 3, 2026
125
എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് യുവാവ് മരിച്ചു.
UPDATES

എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് യുവാവ് മരിച്ചു.

May 3, 2026
225
പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍
UPDATES

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
143
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി
UPDATES

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
698
ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു
UPDATES

ചങ്ങരംകുളത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഒമ്പത് വയസുകാരന് സൂര്യാഘാതമേറ്റു

May 3, 2026
419
കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“
UPDATES

കടുത്ത ചൂടിൽ ദാഹമകറ്റാൻ “ആലംകോട് പഞ്ചായത്തിന്റെ സ്നേഹ പാനീയം“

May 3, 2026
205
Next Post
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ്; ലോക്സഭയിൽ നിന്നും വിട്ടുനിന്നത് ബിജെപി നേതാക്കളുള്‍പ്പെടെ 20 പേർ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ്; ലോക്സഭയിൽ നിന്നും വിട്ടുനിന്നത് ബിജെപി നേതാക്കളുള്‍പ്പെടെ 20 പേർ

Recent News

ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;മൂന്ന് മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം;മൂന്ന് മലയാളികൾ മരിച്ചു

May 3, 2026
125
എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് യുവാവ് മരിച്ചു.

എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് യുവാവ് മരിച്ചു.

May 3, 2026
225
പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

പൊന്നാനിയില്‍ നിരവധി കേസുകളുള്ള പ്രതിയായ കാപ്പ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റില്‍

May 3, 2026
143
ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

ചങ്ങരംകുളത്ത് വിറകിനുള്ളിൽ നിന്ന് ഉഗ്രവിശമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

May 3, 2026
698
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025