• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ckmnews by ckmnews
December 18, 2024
in UPDATES
A A
ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു
0
SHARES
217
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെതാണ് നടപടി.സസ്‌പെന്‍ഷനില്‍ പ്രതിഷേധവുമായി ST പ്രമോട്ടര്‍മാര്‍ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കാളി എന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കും വരെ സമരം തുടരും.ചുണ്ടമ്മ എന്ന വയോധിക മരിച്ചത് മുതല്‍ മഹേഷ് കുമാര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് പ്രമോട്ടര്‍മാകര്‍ പറയുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആംബുലന്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തിരുനെല്ലിയിലേക്ക് ട്രൈബല്‍ വകുപ്പിന്റെ ആംബുലന്‍സ് പോയതായിരുന്നു. രണ്ട് മണിക്ക് അവര്‍ക്ക് തിരിച്ചെത്താനായില്ല. ഇക്കാര്യം വാര്‍ഡ് മെമ്പറെയും വീട്ടുകാരെയും ഉള്‍പ്പടെ അറിയിച്ചതാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ കളി നടന്നു എന്നാണ് ആക്ഷേപം. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും ആംബുലന്‍സ് വിളിച്ചു നല്‍കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. ഇവര്‍ ആരും ഇതി നിറവേറ്റിയില്ല എന്നെല്ലാമാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്.ട്രൈബല്‍ പ്രമോട്ടറായ മഹേഷ് കുമാറും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ തലയില്‍ ഇത് കെട്ടിവച്ച് തലയൂരാനാണ് ശ്രമം എന്നാണ് ആരോപണമാണുയരുന്നത്. പഞ്ചായത്ത് ഭരണ സമിതിക്ക് ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളുവും ഇന്നലെ വ്യക്തമാക്കിയിരുന്നു. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ രണ്ട് ആംബുലന്‍സുകളും മറ്റൊരു ഡ്യൂട്ടിയിലായിരുന്നുഅവിടെ എടവക പഞ്ചായത്തിന്റെയും ആരോഗ്യ കേന്ദ്രത്തിന്റെയും ആംബുലന്‍സുകള്‍ ഉണ്ടായിരുന്നു. സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാമായിരുന്നു. ഈ രീതിയാണ് അനുവര്‍ത്തിക്കാറുള്ളത്. എന്നാല്‍ ഇതിനൊന്നും ഒരു ശ്രമവും ഉണ്ടായില്ല. പഞ്ചായത്ത് പ്രസിഡണ്ട് വാര്‍ഡ് മെമ്പറോ പ്രമോട്ടറോ ഇടപെട്ടില്ല. ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നത് ദൃശ്യമെടുക്കാനും പ്രചരിപ്പിക്കാനും ആണ് ശ്രമിച്ചത്. ഇതിനുപിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. ആംബുലന്‍സ് ലഭ്യമാക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ഉള്‍പ്പെടെ ബാധ്യതയുണ്ട്. അത് നിര്‍വഹിക്കാതിരുന്നത് രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിക്കാനാണ്. പഞ്ചായത്ത് ഭരണസമിതി എന്തുകൊണ്ടാണ് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് മോശം നടപടി – മന്ത്രി വ്യക്തമാക്കി.

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
254
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
41
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
66
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
144
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
UPDATES

അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

August 27, 2026
38
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
30
Next Post
തൃശൂർ പാലപ്പിള്ളിയിൽ കടുവാപ്പേടിയിൽ ജനങ്ങൾ

തൃശൂർ പാലപ്പിള്ളിയിൽ കടുവാപ്പേടിയിൽ ജനങ്ങൾ

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
254
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
41
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
66
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
144
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025