വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എറവറാംകുന്നത്തെ പത്തേക്കറിലധികം വരുന്ന കൃഷി ഭൂമിയിൽ കാട്ടു പന്നികളുടെ ആക്രമണം നെല്‍കൃഷി കൂടാതെ വാഴയും മറ്റ് കാർഷിക വിളകളും കാട്ടു പന്നിയുടെ ആക്രമണം മൂലം നശിച്ചിട്ടുണ്ട്
കൃഷി നാശം സംഭവിച്ച പ്രദേശം കോൺഗ്രസ്സ് നേതാക്കൾ സന്ദർഷിച്ചു.പ്രദേശത്തെ കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും,വന്യ മൃഗങളിൽ നിന്നുള്ള ആക്രമണങളിൽ നിന്നും സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ ആവശ്യപ്പെട്ടു.രഞ്ജിത്ത് അടാട്ട്, റഷീദ് ഒതളൂർ, ടി വി പ്രതാപൻ, റെജി ഒതളൂർ, സുഹൈർ എറവറാംകുന്ന്, ഇബ്രാഹിം കെ വി എന്നിവർ സംഘത്തിലുണ്ടായിരുന്നു.