ചങ്ങരംകുളം:കോഴിക്കോട് ഗവ:മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് പാസ്സായ ഡോക്ടര്‍ ഇന്ദു വികാസ് കെപി യെ സിപിഐഎം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു.ചങ്ങരംകുളം കുളപ്പറമ്പിൽ രാമകൃഷ്ണൻ പിപി യുടെ പേരക്കുട്ടിയും ബിന്ദു- വികാസ് ദമ്പതികളുടെ മകളുമാണ് ഡോക്ടര്‍ ഇന്ദു.അനുമോദന ചടങ്ങിൽ ബ്രാഞ്ച് അംഗങ്ങൾ,ലോക്കൽ കമ്മറ്റി, ഏരിയ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി ഉദയകുമാർ. കെവി സ്വാഗതം പറഞ്ഞു.ലോക്കൽ കമ്മറ്റി സെക്രട്ടറി ഉണ്ണി അധ്യക്ഷത വഹിച്ചു. ബ്രാഞ്ചിന്റെ ഉപഹാരം ഏരിയ സെന്റർ അംഗം പി വിജയൻ ഇന്ദു വികാസിന് നൽകി.രാമചന്ദ്രൻ,പ്രബിത, മണികണ്ഠൻ വേളയാട്ട്,സതീശൻ എന്നിവർ ആശംസകൾ നേർന്നു.









