കടവല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ ആരംഭിച്ചു.ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പഞ്ചായത്തിന്റെ അടിയന്തര നടപടി.തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും ബാനറുകളും നീക്കം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.ബോർഡുകളിലെ അഡ്രസ്സുകളും ഫോൺ നമ്പറുകളും ശേഖരിച്ച് ഇവരിൽ നിന്നും പിഴയിടാക്കുമെന്നും ഇവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.











