ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ 173 – മത് പ്രതിമാസ പുസ്തക ചർച്ചയിൽ ഒതളൂർ സ്വദേശിയായ കെ വി ഇസ്ഹാഖ് രചിച്ച ബാലകഥാ സമാഹാരം ഹിപ്പി എന്ന നായ ചർച്ച ചെയ്തു. സാംസ്കാരികപ്രവർത്തകൻ പി എസ് മനോഹരൻ ചർച്ചയും കഥയരങ്ങുംഉദ്ഘാടനം ചെയ്തു. സോമൻ ചെമ്പ്രേത്ത് പുസ്തകത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഗ്രന്ഥശാലപ്രസിഡന്റ് പി കെ രാജൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. ടി രാമദാസ്എ വത്സല ടീച്ചർ കെ വി ശശീന്ദ്രൻ എ എം ഫാറൂഖ് സി വി ഷബ്ന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കഥയരങ്ങിൽ എപി ശ്രീധരൻ എൻ എ ദേവിക പി എൻ രാജ് എ എം ഫാറൂഖ് എന്നിവർ കഥകൾ അവതരിപ്പിച്ചു. കെ വി ഇസ്ഹാഖ് മറുമൊഴിയും കെ പി തുളസി നന്ദിയും പറഞ്ഞു.







