ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ നടത്തിവരുന്ന ഓർഫൻ കെയർ ഉമ്മമാരുടെ സംഗമം ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ചങ്ങരംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈൻ എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നവരെ ആറുമാസം ജില്ലയിൽ കൊണ്ടുവന്ന് താമസിപ്പിച്ചാൽ അവരുടെ അഭിപ്രായങ്ങളൊക്കെ മാറുമെന്നും അത്തരത്തിലുള്ള സമീപനമാണ് മലപ്പുറത്തെ ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.മറ്റു പല പ്രദേശങ്ങളിലും സമ്പന്നൻമാർ അവരുടെ ഗേറ്റ് പൂട്ടി അകത്തിരിക്കുമ്പോൾ ജില്ലയിലെ സാമ്പത്തിക സൗകര്യമുള്ളവർ പാവപ്പെട്ടവർക്കായി അവരുടെ ഗേറ്റ് തുറന്ന് വെച്ചിരിക്കുകയാണെന്നും ദുരിതബാധിതരെ സഹായിക്കാനുള്ള സന്നദ്ധതയാണ് എല്ലാ മേഖലകളും ദർശിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ
പി പി എം അഷ്റഫ് അധ്യക്ഷം വഹിച്ചു.മൗലവി ഇബ്രാഹിം ബുസ്താനി മുഖ്യ പ്രഭാഷണം നടത്തി.കുട്ടികൾക്കുള്ള ക്ലാസിന്
കെ വി റിസാൽ നേതൃത്വം നൽകി.പി പി ഖാലിദ് ,കെ വി മുഹമ്മദ് ,എം അബ്ബാസ് അലി.. പി കെ അബ്ദുള്ളക്കുട്ടി,
സി വി ഹുസൻ ഹൈദ്രോസ് പട്ടേൽ, ഹസ്സൻ പള്ളിക്കര എന്നിവർ പ്രസംഗിച്ചു .വെളിച്ചം ഖുർആൻ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.







