ചങ്ങരംകുളം:മേഖലയില്‍ അനധികൃത മണ്ണെടുപ്പ് തടയുന്നതിനായി നടപടികള്‍ ശക്തമാക്കി പോലീസ്.റവന്യൂ ജീവനക്കാർ ഭൂരിഭാഗവും എസ്ഐആര്‍ ജോലിയിലും അടിയന്തിര പ്രാധാന്യമുളള ഡ്യൂട്ടികളില്‍ ജില്ലയിലെ പോലീസും തിരക്കിലായതോടെയാണ് പ്രദേശത്ത് അനധികൃത മണ്ണെടുപ്പ് സജീവമായത്.മഴയില്ലാത്തതിനാലും,കൊയ്ത്ത് കഴിഞ്ഞതിനാലും പാടങ്ങളിലൂടെയും മറ്റും വഴി സൗകര്യങ്ങൾ വന്നതും മണ്ണ് നീക്കത്തിന് സൗകര്യം വർദ്ധിക്കുന്നുണ്ടെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തില്‍ മണ്ണെടുപ്പ് നടത്തിയ ടിപ്പറുകളും ജെസിബി യും ചങ്ങരംകുളം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.നടപടി ക്രമമനുസരിച്ച് ജിയോളജി വകുപ്പിലേക്ക് റിപ്പോർട്ട് നൽകുന്നത് പ്രകാരം ചെറിയ പിഴയടച്ച് പിടിക്കപ്പെട്ട വാഹനങ്ങൾ പെട്ടെന്ന് തന്നെ ഇറക്കാം എന്നതിനാൽ ഇത്തരത്തില്‍ മണ്ണ് മാഫിയകൾ നടപടികളെ ഭയക്കുന്നില്ലെന്നും രണ്ടാഴ്ചക്കകം 20 ലേറെ ലോറികളും 2 ജെസിബി കളുമാണ് ചങ്ങരംകുളം പോലീസ് പിടിച്ചെടുത്ത് ജിയോളജിക്ക് റിപ്പോർട്ട് നൽകിയത്.മണ്ണ് ഖനനം ചെയ്യുന്നിടത്തും ഇറക്കുന്നിടത്തും ജിയോളജി, റവന്യൂ വകുപ്പു കളിൽ നിന്നും ശക്തമായ നടപടികൾ ഒന്നുമുണ്ടാകാത്തത് മാഫിയകളുടെ വളർച്ചക്ക് കാരണമാകുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം







