എടപ്പാൾ:നടുവട്ടം ‘നന്മ’ പബ്ലിക് സർവീസ് സെൻറർ ട്രഷററും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ടുമായ സി വി ഹംസത്തലി (59) നിര്യാതനായി.പൂക്കറത്തറ ചെറേച്ചം വീട്ടിൽ പരേതരായ മുഹമ്മദ്കുട്ടിയുടേയും കുഞ്ഞിമ്മയുടേയും മകനാണ്.നടുവട്ടത്തെ സുന്നി പ്രസ്ഥാനത്തിൻ്റെയും ‘നന്മ’സംരംഭങ്ങളുടേയും
അമരത്ത് ഒന്നരപ്പതിറ്റാണ്ടിലേറെക്കാലമായി സേവനം ചെയ്തു വരികയായിരുന്നു.പിലാക്കൽ മഹല്ല്, മദ്രസ കമ്മിറ്റി അംഗം, കേരള മുസ്‌ലിം ജമാഅത്ത് വട്ടംകുളം സർക്കിൾ പ്രവർത്തക സമിതി അംഗം,
നെല്ലിശ്ശേരി എ യു പി സ്കൂൾ പി ടി എ പ്രസിഡണ്ട് നിലകളിലും പ്രവർത്തിച്ചു. സഈദി അറേബ്യയിലെ അബഹയിൽ
മുപ്പത് വർഷം പ്രവാസിയായിരുന്നു.ഭാര്യ: സൈനബ
മക്കൾ: ഹഫീസ് (അബുദാബി)ഹനീന, അസ്ന (എം ബി ബി എസ് വിദ്യാർഥി, കരുണ മെഡി. കോളേജ് പാലക്കാട് )ഹർഷാദ് (ബി ബി എ വിദ്യാർഥി ( അക്ബർ അക്കാദമി കുറ്റിപ്പുറം)മരുമകൻ: റാഫി പടിഞ്ഞാറങ്ങാടി.
സഹോദരങ്ങൾ:കുഞ്ഞുമൊയ്തീൻ (പൂക്കറത്തറ മഹല്ല് പ്രസിഡണ്ട്),അബ്ദുൽ സലീം (ഖത്തർ)അലി അശ്ക്കർ (അൽഐൻ),ഷഹറുബാൻ,റംല.ഖബറടക്കം പൂക്കരത്തറ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ നടന്നു







