• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒരുമിച്ച് നടന്നവര്‍ ഒന്നിച്ച് മടങ്ങി,കരിമ്പ അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കബറടക്കി

ckmnews by ckmnews
December 13, 2024
in Kerala
A A
ഒരുമിച്ച് നടന്നവര്‍ ഒന്നിച്ച് മടങ്ങി,കരിമ്പ അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കബറടക്കി
0
SHARES
570
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാടിനെ കണ്ണീര്‍ക്കടലാക്കി, പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് പെണ്‍കുട്ടികള്‍ ഇനി ഓര്‍മ്മ. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കൂട്ടുകാരികള്‍ക്കും ഖബറൊരുങ്ങിയത്. കുഞ്ഞുനാള്‍ മുതലുള്ള കൂട്ടുകാര്‍ അവസാനയാത്രയിലും ഒന്നിച്ചു. പെയ്തുതോരാത്ത സങ്കടപ്പെരുമഴയില്‍, നാടൊന്നാകെ അവര്‍ നാല് പേര്‍ക്കും അന്ത്യയാത്രമൊഴി ചൊല്ലി. പൊന്നോമനകളെ അവസാന നോക്കു കാണാനെത്തിയവര്‍ക്ക് സങ്കടം താങ്ങാനായില്ല.രാവിലെ എട്ടര മുതല്‍ കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടന്നു. സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ സഹിക്കാനാകാതെ വീട്ടുകാര്‍ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംബി രാജേഷ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കുട്ടികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ചത്. പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് അവരെഴുതിയ ഉത്തരങ്ങള്‍ ഒത്തുനോക്കി മിഠായി നുണഞ്ഞ് അവരങ്ങനെ നടക്കുകയായിരുന്നു.പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു.ഇര്‍ഫാനയും റിത ഫാത്തിമയും നിതാ ഫാത്തിമയും ആയിഷയും ഉറ്റ സുഹൃത്തുക്കക്കളാണ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. പല്ലുവേദനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇര്‍ഫാനയുടെ മാതാവ് സ്‌കൂളിലെത്തിയിരുന്നു. അവരുടെ കണ്‍മുന്നിലായിരുന്നു ദാരുണ അപകടം. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ കൂട്ടുകാരി അജ്‌ന ഷെറിന്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല.

Related Posts

Kerala

സമ്മാനപദ്ധതി നറുക്കെടുപ്പ് മാറ്റിവെച്ചു

March 2, 2026
5
കുറ്റിപ്പാലയിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ച് അപകടം
Kerala

കുറ്റിപ്പാലയിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ച് അപകടം

March 2, 2026
174
ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്
Kerala

ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

March 2, 2026
44
വർക്കലയിലെ ട്രെയിൻ ആക്രമണം; ചികിത്സയിലായിരുന്നു ശ്രീക്കുട്ടി ആശുപത്രി വിട്ടു
Kerala

വർക്കലയിലെ ട്രെയിൻ ആക്രമണം; ചികിത്സയിലായിരുന്നു ശ്രീക്കുട്ടി ആശുപത്രി വിട്ടു

March 2, 2026
82
നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Kerala

നൂറിലധികം വിമാന സർവ്വീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

March 2, 2026
81
ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്
Kerala

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്

March 2, 2026
92
Next Post
ഹെൽമറ്റുപോലുമില്ലാതെ പതിനാറുകാരന്റെ സ്കൂട്ടറോടിക്കൽ, പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെ കേസ്

ഹെൽമറ്റുപോലുമില്ലാതെ പതിനാറുകാരന്റെ സ്കൂട്ടറോടിക്കൽ, പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെ കേസ്

Recent News

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

March 3, 2026
52
അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

March 3, 2026
55
ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

March 2, 2026
319
2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു

2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു

March 2, 2026
131
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025