• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു; ഉറ്റ കൂട്ടുകാരികൾക്ക് നാടിന്റെ കണ്ണീർപ്രണാമം

ckmnews by ckmnews
December 13, 2024
in UPDATES
A A
മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു; ഉറ്റ കൂട്ടുകാരികൾക്ക് നാടിന്റെ കണ്ണീർപ്രണാമം
0
SHARES
656
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്ലടിക്കോട് (പാലക്കാട്) ∙ കരിമ്പ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടികൾക്കു കണ്ണീർപ്രണാമവുമായി നാട്. മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. രാവിലെ 8.30നു തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. 10ന് തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം. പരീക്ഷയെഴുതി സ്കൂളിൽനിന്നു വീട്ടിലേക്കു നടന്നുപോവുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പി.എ.ഇർഫാന ഷെറിൻ (13), പെട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ എ.എസ്.ആയിഷ (13) എന്നിവർ മരിച്ചത്. ഇവരുടെ സഹപാഠി അജ്ന ഷെറിൻ സമീപത്തെ ചെറിയ താഴ്ചയിലേക്കു തെറിച്ചുവീണതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു

പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഒട്ടേറെ അപകടമരണങ്ങൾ നടന്ന കരിമ്പ പനയംപാടം വളവിൽ ഇന്നലെ വൈകിട്ട് 3.40നായിരുന്നു അപകടം. അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച 4 പേരുടെയും വീടുകൾ. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടൻ സിമന്റ്പൊടി പറന്നതിനാൽ കുറച്ചു നേരത്തേക്ക് ഒന്നും വ്യക്തമായില്ല. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ കുടുങ്ങിയ വിദ്യാർഥിനികളെ പുറത്തെടുക്കാനായത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ചു ലോറി മാറ്റി കൂടുതൽ പേർ അടിയിൽ ഇല്ലെന്ന് ഉറപ്പാക്കി. 5 പേരും പതിവായി ഒരുമിച്ചാണ് സ്കൂളിൽ പോയി വന്നിരുന്നത്.

Related Posts

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍
UPDATES

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
103
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

May 14, 2026
391
മുഖ്യമന്ത്രി ആയി ‘കേരളം ഇനി വിഡി സതീശന്‍ ഭരിക്കും
UPDATES

മുഖ്യമന്ത്രി ആയി ‘കേരളം ഇനി വിഡി സതീശന്‍ ഭരിക്കും

May 14, 2026
700
നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ
UPDATES

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

May 14, 2026
110
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
UPDATES

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

May 14, 2026
41
20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും
UPDATES

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

May 14, 2026
314
Next Post
കനത്ത മഴയിലും തളരാതെ തീർഥാടക പ്രവാഹം; അയ്യപ്പ സന്നിധിയിൽ ഇന്ന് കാർത്തികദീപം തെളിയും

കനത്ത മഴയിലും തളരാതെ തീർഥാടക പ്രവാഹം; അയ്യപ്പ സന്നിധിയിൽ ഇന്ന് കാർത്തികദീപം തെളിയും

Recent News

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
103
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

May 14, 2026
391
ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ചാവക്കാട് ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

May 14, 2026
555
രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ ഒറ്റക്കെട്ട്- അടൂർ പ്രകാശ്

രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനമെടുത്താൽ ഒറ്റക്കെട്ട്- അടൂർ പ്രകാശ്

May 14, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025