• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പനയമ്പാടം അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആർടിഒ

ckmnews by ckmnews
December 12, 2024
in UPDATES
A A
പനയമ്പാടം അപകടത്തിന് കാരണം മറ്റൊരു ലോറി; സിമന്‍റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുവെന്ന് ആർടിഒ
0
SHARES
437
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പനയമ്പാടം അപകടത്തിന്‍റെ കാരണം വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ പറഞ്ഞു. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്‍റ് കയറ്റി ലോറിയിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്സാക്ഷികളും നൽകിയിരുന്നത്. സൈഡ് കൊടുത്തപ്പോള്‍ ഇടിച്ചതാണോയെന്ന കാര്യത്തിൽ ഉള്‍പ്പെടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. സംഭവത്തിൽ സിമന്‍റ് കയറ്റിയ ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിമന്‍റ് കയറ്റിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചിരുന്നതായി വ്യക്തമായത്.

അതേസമയം,പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ സിമന്‍റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നൽകിയിട്ടുണ്ട്. 

ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നു. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായത്. 

താത്കാലികമായി ഇവിടത്തെ ട്രാഫിക് നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകും. മറ്റൊരു വാഹനത്തിൽ ലോറി തട്ടിയാണോ നിയന്ത്രണം വിട്ടതെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ടെന്നും അപകട കാരണം വ്യക്തമായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല.  അധികം പഴക്കമില്ലാത്ത വണ്ടിയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്‍ട്ടിഒ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പാലക്കാടിന്‍റെ ചുമതലയുള്ള മലപ്പുറം എസ്‍പി വിശ്വനാഥ് പറഞ്ഞു. മറ്റൊരു വാഹനം വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിഷേധം അവസാനിച്ചശേഷം നാളെ മുതൽ വിശദമായ അന്വേഷണം നടത്തുമെന്നും എസ്‍പി പറഞ്ഞു. ഇതിനിടെ, അപകടത്തിൽ മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Posts

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
UPDATES

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

November 11, 2025
5
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്
UPDATES

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

November 11, 2025
2
ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു
UPDATES

ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു

November 11, 2025
4
കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം
UPDATES

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

November 11, 2025
47
ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ
UPDATES

ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ

November 11, 2025
288
സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം’സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി
UPDATES

സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം’സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി

November 11, 2025
381
Next Post
ജലജീവന്‍ പദ്ധതി’പൈപ്പ് ഇടാന്‍ എടുത്ത കുഴികള്‍ ടാര്‍ ചെയ്തില്ല’ചങ്ങരംകുളം ടൗണില്‍ ബൈക്ക് മറിഞ്ഞു കുടുംബം രക്ഷപ്പെട്ടത് തലനാഴിക്ക്

ജലജീവന്‍ പദ്ധതി'പൈപ്പ് ഇടാന്‍ എടുത്ത കുഴികള്‍ ടാര്‍ ചെയ്തില്ല'ചങ്ങരംകുളം ടൗണില്‍ ബൈക്ക് മറിഞ്ഞു കുടുംബം രക്ഷപ്പെട്ടത് തലനാഴിക്ക്

Recent News

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ, കാർ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

November 11, 2025
5
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്

November 11, 2025
2
ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു

ഗുരുവായൂരിലെ റീല്‍സ് വിവാദം; ജസ്‌ന സലീം ജീവനൊടുക്കാൻ ശ്രമിച്ചു

November 11, 2025
4
കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

കെ എൻ എം നടത്തുന്ന മദ്രസ്സ സർഗ്ഗമേളയിൽ എറവറാംകുന്ന് സലഫിയ്യ മദ്രസ്സക്ക് ഓവർ റോൾ കിരീടം

November 11, 2025
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025