ചങ്ങരംകുളം:ജല ജീവന്‍ പദ്ധതിക്കായി പൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് മൂലം ചങ്ങരംകുളം ടൗണില്‍ ബൈക്കുകള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്നു.വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് മറിഞ്ഞു കുട്ടി അടക്കമുള്ള കുടുംബം തലനാരിഴക്കാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.സ്ത്രീയും കുട്ടിയും അടക്കം റോഡിലേക്ക് വീണെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.ടൗണിലെ റോഡുകള്‍ പൊളിച്ച് പൈപ്പ് ഇട്ട ഭാഗങ്ങളില്‍ പലയിടത്തും വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.കോണ്‍ഗ്രീറ്റ് മിശ്രിതം ഇട്ട് കുഴികള്‍ അടച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും കല്ലുകള്‍ റോഡില്‍ പരന്ന നിലയിലാണ്.ഇവിടെ ബൈക്കുകള്‍ മറിയുന്നതും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ്.