കല്ലടിക്കോട് (പാലക്കാട്): പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്നിറങ്ങിയ കളിക്കൂട്ടുകാർ ഒന്നിച്ചു നടന്നു നീങ്ങിയത് മരണത്തിലേക്ക്… ഒന്നിച്ച് സ്കൂളിൽ പോകുകയും ഒരുമിച്ച് വീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നവരാണിവർ. എല്ലാവരും സമപ്രായക്കാർ. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്