• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു

ckmnews by ckmnews
December 12, 2024
in UPDATES
A A
56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു
0
SHARES
381
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജസ്ഥാൻ: 56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം, രാജസ്ഥാൻ ദൗസയിൽ കുഴൽകിണറിൽ വീണ അഞ്ചുവയസുകാരൻ മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് ആര്യൻ എന്ന് പേരുള്ള കുട്ടി കുഴൽകിണറിലേക്ക് വീണത്. 150 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ഒരു മണിക്കൂറിന് ശേഷം എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കുഴലിലേക്ക് ട്യൂബ് വഴി ഓക്‌സിജൻ എത്തിച്ചിരുന്നു. ക്യാമറ ഉപയോഗിച്ച് കുട്ടിയെ നിരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും കിണറിനുള്ളിലെ നീരാവി നിരീക്ഷണത്തിന് തടസം സൃഷ്ടിച്ചു. കുട്ടി കുടുങ്ങിയതിന് പത്തടി താഴ്ചയിൽ ജലനിരപ്പുണ്ടായിരുന്നത് കൂടുതൽ ആശങ്കയുണ്ടാക്കി.

കിണറിന് സമാന്തരമായി 150 അടി താഴ്ചയുള്ള മറ്റൊരു കിണർ കുഴിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ പുതിയ ദൗത്യത്തിനിടെ കുട്ടി വീണ കിണറിലേക്ക് മണ്ണിടിഞ്ഞതും ആശങ്കയ്ക്ക് കാരണമായി. കിണറിനുള്ളിലെ നീരാവി ഓക്‌സിജന്റെ അഭാവത്തിന്റെ സൂചനയായിരുന്നു. ഇത് രക്ഷാദൗത്യത്തിനായി സമാന്തര കുഴിയിലിറങ്ങിയവർക്കും ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നതിന് കാരണമായി. 150 അടി താഴ്ചയിൽ പോകുന്നത് ഇതോടെ രക്ഷാദൗത്യ സംഘത്തിന് വെല്ലുവിളിയായി.

56 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ കയറുകൊണ്ട് ബന്ധിച്ച് പുറത്തെത്തിക്കുകയായിരുന്നു. ബോധരഹിതനായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു.

ഈ വർഷം സെപ്തംബറിൽ ദൗസ പ്രദേശത്ത് തന്നെ മറ്റൊരു കുട്ടിയും കുഴൽകിണറിൽ വീണിരുന്നു. 28 അടി താഴ്ചയിൽ കുടുങ്ങിയ രണ്ടുവയസുകാരിയെ 18 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു

Related Posts

മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും
UPDATES

മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും

May 6, 2026
66
വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്
UPDATES

വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

May 6, 2026
79
ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?
UPDATES

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

May 5, 2026
144
ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു
UPDATES

ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

May 5, 2026
121
ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്
UPDATES

ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

May 5, 2026
461
ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
UPDATES

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

May 5, 2026
191
Next Post
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ  വേലിയേറ്റം’കരയിലേക്ക് വെള്ളം അടിച്ചു കയറി

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വേലിയേറ്റം'കരയിലേക്ക് വെള്ളം അടിച്ചു കയറി

Recent News

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

May 6, 2026
25
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

May 6, 2026
2
‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി

‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി

May 6, 2026
20
‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

May 6, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025