ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വേലിയേറ്റം’കരയിലേക്ക് വെള്ളം അടിച്ചു കയറി.ഇന്ന് രാവിലെ ഏഴരയോടെയാണ് പ്രതിഭാസം ഉണ്ടായത്. വീടുകളിലേക്കും പാർക്കിംഗ് ഏരിയകളിലേക്കും വെള്ളം കയറി വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി.സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.സന്ദർശകർക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചു.അപ്രതീക്ഷിതമായി ഇന്ന് രാവിലെ വലിയ തിരമാലയടിച്ചു കയറുകയായിരുന്നു.ബീച്ചിന് സമീപത്ത് നിരവധി വാഹനങ്ങളിലേക്കും വെള്ളം കയറി.