സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടി വിട്ട് ഇടത് ചേരിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയ അബ്ദുറഹിമാന്‍ ലീഗില്‍ തന്നെ തുടരും.പാണക്കാട് എത്തി അബ്ബാസ് അലി തങ്ങളുമായി നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് രണ്ടത്താണിയുടെ വിശദീകരണം.പാര്‍ട്ടി വിട്ട് പോവാന്‍ താല്‍പര്യമില്ലെന്നും പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാണെന്നും രണ്ടത്താണി മാധ്യമങ്ങളോട് പറഞ്ഞു.







